Latest NewsNewsTechnology

ഹിമാലയൻ മലനിരകൾ പോലും വരൾച്ചയുടെ വക്കിലെത്തും; കാരണം ഇത്, ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ട് ഇങ്ങനെ

വിവിധ മാർഗങ്ങളിലൂടെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തേണ്ടതുണ്ട്

ഹിമാലയൻ മലനിരകൾ പോലും വരൾച്ചയുടെ വക്കിലത്തുമെന്ന് മുന്നറിയിപ്പ്. ആഗോളതാപനം 3 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചാൽ ഹിമാലയൻ മലനിരകളുടെ 90 ശതമാനവും വരൾച്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ചുള്ള ജേർണലിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ആഗോളതാപനത്തിന്റെ തോത് വർദ്ധിക്കുന്നതിനനുസരിച്ച് മനുഷ്യർക്കും പ്രകൃതിദത്ത സംവിധാനങ്ങൾക്കും കാലാവസ്ഥാ വ്യതിയാന അപകടസാധ്യതകൾ ഉണ്ടാകുന്നതാണ്. വിവിധ മാർഗങ്ങളിലൂടെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, ഇതിന് വിപരീതമായി താപനില ഉയരുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.

Also Read: ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് ഹൈ റിസ്ക് മുന്നറിയിപ്പ്, നിർദ്ദേശവുമായി ഈ രാജ്യം

ഇന്ത്യ, ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഘാന എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്, ആഗോളതാപനത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് വരൾച്ച, വെള്ളപ്പൊക്കം, വിളവ് കുറയൽ, ജൈവവൈവിധ്യത്തിന്റെ നഷ്ടം എന്നീ അപകടസാധ്യതകൾ ഉടലെടുക്കുന്നതാണ്. ആഗോളതാപനം കുറയ്ക്കാൻ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button