Latest NewsNewsIndia

പരിശീലനത്തിനിടെ ട്രെയിനർ വിമാനം തകർന്നുവീണു, വനിതാ പൈലറ്റിന് പരിക്ക്

വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ ട്രെയിനർ വിമാനം തകർന്നുവീണു. അപകടത്തിൽ വനിതാ പൈലറ്റിന് പരിക്കേറ്റു. പതിവ് പരിശീലനത്തിനിടയാണ് അപകടം നടന്നത്. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. വിമാനത്തിന്റെ എൻജിൻ തകരാറായതാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു.

വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അടിയന്തര ലാൻഡിംഗിനിടെയാണ് അപകടം ഉണ്ടായത്. ഗുണയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയുള്ള നീമച്ചിലാണ് പരിശീലനം ആരംഭിച്ചത്. വിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.

Also Read: കേരളത്തില്‍ മത്സരം ഇടതുപക്ഷവും ബിജെപിയും തമ്മില്‍, പലയിടത്തും ബിജെപി രണ്ടാമത് വരും: മുസ്ലിംലീഗ് മാറിചിന്തിക്കണം- ഇപി

സമാനമായ രീതിയിൽ കഴിഞ്ഞ ചൊവ്വാഴ്ച ഗയയിൽ അപകടം നടന്നിരുന്നു. പരിശീലനത്തിനിടെയാണ് ഗയയിൽ വിമാനം തകർന്നുവീണത്. പ്രദേശത്തെ കൃഷിയിടത്തിലേക്ക് വിമാനം തകർന്നുവീഴുകയായിരുന്നു. മൂന്ന് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് ഇവർ സാരമായ പരിക്കുകളുടെ രക്ഷപ്പെട്ടു. പ്രദേശവാസികൾ ചേർന്നാണ് ഇവരെ കൃഷിയിടത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button