KeralaLatest NewsNews

സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണം ഇല്ല

ആധാർ മസ്റ്ററിംഗ് നടക്കുന്നതിനെ തുടർന്നാണ് മൂന്ന് ദിവസം റേഷൻ വിതരണം താൽക്കാലികമായി നിർത്തിവച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണം ഉണ്ടായിരിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു. ആധാർ മസ്റ്ററിംഗ് നടക്കുന്നതിനെ തുടർന്നാണ് മൂന്ന് ദിവസം റേഷൻ വിതരണം താൽക്കാലികമായി നിർത്തിവച്ചത്. അതിനാൽ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കുകയില്ല. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിൽ എത്തി ആധാർ അപ്ഡേഷൻ നടത്താവുന്നതാണ്. കൂടാതെ, പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിൽ എത്തിയും ആധാർ അപ്ഡേഷൻ നടത്താനാകും.

രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ റേഷൻ കടകൾ ഇടതടവില്ലാതെ പ്രവർത്തിക്കണമെന്ന് കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, സിവിൽ സപ്ലൈസിന്റെ ഉത്തരവിനെതിരെ റേഷൻ വ്യാപാരികൾ രംഗത്തെത്തി. വൈകിട്ട് 7 മണി വരെ ഇടതടവില്ലാതെ പ്രവർത്തിക്കാൻ സാധിക്കുകയില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. കനത്ത ചൂട് കണക്കിലെടുത്ത് പ്രവൃത്തി സമയം പുനക്രമീകരിക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.

Also Read: കേരളം വെന്തുരുകുന്നു! ആശ്വാസ പ്രവചനവുമായി കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button