Latest NewsNewsIndia

2 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കും: ഔദ്യോഗിക പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിജെപി സർക്കാരാണ് അരുണാചൽ പ്രദേശിൽ അധികാരത്തിൽ ഉള്ളത്

ന്യൂഡൽഹി: സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റം. ജൂൺ നാലിന് നടക്കേണ്ട വോട്ടെണ്ണൽ ജൂൺ രണ്ടിനാണ് നടക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ഈ രണ്ട് സംസ്ഥാനങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വോട്ടെണ്ണൽ അന്നേദിവസം തന്നെ നടത്തുന്നത്. ഒന്നാം ഘട്ടമായ ഏപ്രിൽ 19-നാണ് അരുണാചൽപ്രദേശിലും സിക്കിമിലും സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുക.

ബിജെപി സർക്കാരാണ് അരുണാചൽ പ്രദേശിൽ അധികാരത്തിൽ ഉള്ളത്. 2019-ൽ നടന്ന തിരഞ്ഞെടുപ്പിൽ 60-ൽ 53 സീറ്റുകൾ നേടിയാണ് ബിജെപി സർക്കാർ ഭരണം ഉറപ്പിച്ചത്. അതേസമയം, സിക്കിമില്‍ പ്രേം സിംഗ് തമാംഗിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് ഭരിക്കുന്നത്. 32 നിയോജകമണ്ഡലങ്ങൾ ഉള്ള സിക്കിമിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) 19 സീറ്റുകളും, ബിജെപി 11 സീറ്റുമാണ് നേടിയത്.

Also Read: ഡല്‍ഹി വികസന അതോറിറ്റി പൊളിച്ച നീക്കിയ മസ്ജിദിന്റെ സ്ഥലത്ത് നിസ്‌കാരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button