Latest NewsNewsIndia

നീറ്റ് യുജി 2024: ടൈ ബ്രേക്കിംഗ് രീതിയിൽ ഇനി കൺഫ്യൂഷനുകൾ വേണ്ട, പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി എൻടിഎ

വിദ്യാർത്ഥികളുടെ റാങ്കിംഗ് നിശ്ചയിക്കുന്നത് എളുപ്പമാക്കാൻ സഹായിക്കുന്നതാണ് പുതിയ രീതി

ന്യൂഡൽഹി: മെഡിക്കൽ പഠനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റ് യുജി 2024-ൽ പുതിയ പരിഷ്കരണങ്ങൾ. രണ്ടോ അതിൽ അധികമോ വിദ്യാർത്ഥികൾക്ക് ഒരേ മാർക്ക് ലഭിക്കുമ്പോൾ ഉണ്ടാകുന്ന ടൈ ബ്രേക്കിംഗ് രീതിയിലാണ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് പുതിയ മാനദണ്ഡങ്ങൾ ബാധകമാകുന്നതാണ്.

വിദ്യാർത്ഥികളുടെ റാങ്കിംഗ് നിശ്ചയിക്കുന്നത് എളുപ്പമാക്കാൻ സഹായിക്കുന്നതാണ് പുതിയ രീതി. എൻടിഎയുടെ വെബ്സൈറ്റിൽ ടൈ ബ്രേക്കിംഗ് രീതിയെ കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഈ വർഷത്തെ പ്രവേശന പരീക്ഷ മെയ് അഞ്ചിനാണ് നടക്കുക. 200 മിനിറ്റാണ് പരീക്ഷ ദൈർഘ്യം. ജൂൺ 14ന് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിക്കും

ടൈ ബ്രേക്കിംഗിനുള്ള പുതിയ മാനദണ്ഡങ്ങൾ

  • ബയോളജിയിൽ കൂടുതൽ മാർക്ക് അല്ലെങ്കിൽ പേർസൈന്റൈൽ ഇരുവരിൽ ആർക്കാണെന്ന് പരിശോധിക്കും.
  • കെമിസിട്രിയിൽ കൂടുതൽ മാർക്ക് അല്ലെങ്കിൽ പേർസെന്റൈൽ നേടിയത് ആരാണെന്ന് പരിശോധിക്കും.
  • ഫിസിക്‌സിൽ നേടിയ മാർക്ക് അല്ലെങ്കിൽ പേർസെന്റൈൽ പരിശോധിക്കും.
  • ശരി ഉത്തരങ്ങളുടെയും തെറ്റ് ഉത്തരങ്ങളുടെയും അനുപാതം പരിശോധിക്കും.
  • ബയോളജിയിൽ ശരി-തെറ്റ് ഉത്തരങ്ങളുടെ അനുപാതം പരിശോധിക്കും.
  • കെമിസ്ട്രി പരീക്ഷയിലെ ശരി-തെറ്റ് ഉത്തരങ്ങളുടെ അനുപാതം പരിശോധിക്കും.
  • ഫിസിക്സ് പരീക്ഷയിലെ ശരി-തെറ്റ് ഉത്തരങ്ങളുടെ അനുപാതം പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button