PoliticsLatest NewsNews

മദ്യനയ അഴിമതി കേസ്: ഇഡിക്കെതിരെ കെജ്രിവാൾ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിച്ചേക്കും

ഇഡിയുടെ പരാതിയെ തുടർന്നുള്ള മജിസ്ട്രേറ്റ് കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോമെന്റ് ഡയറക്ടറേറ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കാൻ സാധ്യത. ഡൽഹി ഹൈക്കോടതിയാണ് കേസ് പരിഗണിക്കുക. അരവിന്ദ് കെജ്രിവാളിന് ഇഡി 9 സമൻസുകളാണ് നൽകിയിട്ടുള്ളത്. ഈ 9 സമൻസുകളെയും ചോദ്യം ചെയ്തുകൊണ്ടാണ് കെജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. നിലവിൽ സമർപ്പിച്ചിട്ടുള്ള സമൻസുകൾ നിയമവിരുദ്ധമാണെന്ന് കെജ്രിവാൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഇഡിയുടെ പരാതിയെ തുടർന്നുള്ള മജിസ്ട്രേറ്റ് കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സെഷൻസ് കോടതിയിൽ നിന്നും അനുകൂല ഇടപെടൽ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, മനോജ് ജെയിൻ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button