KeralaLatest NewsNews

സത്യഭാമയുടെ ജാതി-വര്‍ണ വിവേചനം ലജ്ജാവഹം: തുറന്നടിച്ച് കവി കെ സച്ചി ദാനന്ദന്‍

 

കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി കവി കെ സച്ചിദാനന്ദന്‍. ‘ജാതി-വര്‍ണ വിവേചനം കേരളത്തിലെ കലാരംഗത്ത് എത്ര ശക്തവും ലജ്ജാഹീനവുമായി നിലനില്‍ക്കുന്നു എന്ന് കാണിക്കുന്നതാണ് സത്യഭാമയുടെ പരാമര്‍ശമെന്ന് ആദ്ദേഹം പറഞ്ഞു. കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം നല്‍കുന്നതിനെ എതിര്‍ത്തവര്‍ക്കെതിരെയും അദ്ദേഹം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

read also: കാലടി സർവകലാശാലയിൽ പുതിയ വിസിയെ നിയമിച്ചു, ഉത്തരവിറക്കി രാജ്ഭവൻ

‘ഇപ്പോള്‍ത്തന്നെ നടന്ന രണ്ടു സംഭവങ്ങള്‍ നമ്മുടെ സമൂഹം എവിടെ നില്‍ക്കുന്നു എന്ന് തുറന്നു കാണിക്കുന്നുണ്ട്. ഒന്ന്, പ്രശസ്ത മോഹിനിയാട്ടം കലാകാരന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയമായ, നിറവും തൊഴിലും പറഞ്ഞുളള അധിക്ഷേപം, മറ്റൊന്ന് പ്രസിദ്ധ കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം നല്‍കുന്നതിനെ എതിര്‍ത്ത് രഞ്ജനി, ഗായത്രി എന്നീ പ്രസിദ്ധ ഗായികമാര്‍ ഉള്‍പ്പെടെ പലരും മദ്രാസ് മ്യൂസിക് അക്കാദമിയുടെ ചടങ്ങില്‍ നിന്ന് വിട്ടു നില്ക്കുന്നത്. ആദ്യത്തേത് ജാതി-വര്‍ണ വിവേചനം കേരളത്തില്‍ കലാരംഗത്ത് പോലും എത്ര ശക്തവും ലജ്ജാഹീനവുമായി നിലനില്‍ക്കുന്നു എന്ന് കാണിക്കുന്നു. രണ്ടാമത്തേത് ക്ലാസ്സിക്കല്‍ സംഗീതത്തെ തമിഴ് ബ്രാഹ്മണരുടെ കുത്തകയില്‍ നിന്നു മോചിപ്പിച്ച് ജനകീയമാക്കാനുള്ള ശ്രമങ്ങളെയും ഒപ്പം ജാതിവിരുദ്ധമായിരുന്ന പെരിയോര്‍ പ്രസ്ഥാനത്തോടുള്ള കൃഷ്ണയുടെ ആഭിമുഖ്യത്തെയും എടുത്തു കാട്ടി കൃഷ്ണയെയും സംഗീതത്തിന്റെ സാര്‍വ ലൗകികതയെയും ഒന്നിച്ച് റദ്ദാക്കാന്‍ ശ്രമിക്കുന്നു . ഈ സന്ദര്‍ഭത്തില്‍ ആര്‍ എല്‍ വി രാമകൃഷ്ണന്റെയും ടി എം കൃഷ്ണയുടെയും കൂടെനില്‍ക്കുവാന്‍ കലാലോകം ബാദ്ധ്യസ്ഥമാണ്’ എന്നാണ് സച്ചിദാനന്ദന്‍ പറഞ്ഞിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button