Latest NewsNewsIndia

‘ശിവ രാജ്കുമാറിന്റെ സിനിമകള്‍ നിരോധിക്കണം’: തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബി.ജെ.പി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ നടന്‍ ശിവരാജ്കുമാറിന്റെ സിനിമകളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുതെന്ന് ബി.ജെ.പി. താരത്തിന്റെ സിനിമകൾ നിരോധിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നുണ്ട്. ശിവരാജ് കുമാറിന്റെ ഭാര്യ ഗീത ശിവ രാജ്കുമാറാണ് ശിവമൊഗ ലോക്സഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഭാര്യയ്ക്ക് വേണ്ടി പ്രചാരണത്തിനായി നടന്‍ പങ്കെടുക്കുന്നുണ്ട്. ഇതാണ് നടന്റെ സിനിമകൾ തൽക്കാലത്തേക്ക് നിരോധിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടാൻ കാരണം.

കോൺഗ്രസിനായി സജീവമായി പ്രചാരണം നടത്തുന്നതിനാല്‍ നടന്റെ സിനിമകളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. ശിവരാജ് കുമാറിന്റെ സാന്നിധ്യവും പൊതു വ്യക്തിത്വവും കാരണം, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സിനിമാ പ്രവര്‍ത്തനത്തിലൂടെ, അദ്ദേഹം ജനങ്ങളുടെ മേല്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്നാണ് ബിജെപി പറയുന്നത്. ശിവരാജ് കുമാറിന്റെ സ്വാധീനവും ജനപ്രീതിയും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ സിനിമകൾ താൽക്കാലികമായി നിർത്തിവെയ്ക്കണമെന്ന് ഇവരുടെ ആവശ്യം.

തിയേറ്റർ കൂടാതെ, ടിവി ചാനലുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, പ്രാദേശിക സംഘടനകള്‍ എന്നിവയിലും അദ്ദേഹത്തിന്റെ സിനിമകള്‍, പരസ്യങ്ങള്‍ അല്ലെങ്കില്‍ പരസ്യ ബോര്‍ഡുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ ഇ.സി തയ്യാറാകണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്.

shortlink

Post Your Comments


Back to top button