KeralaLatest NewsNews

ആദ്യ കഴുകലില്‍ തന്നെ പുതിയ ചുരിദാറിന്റെ നിറം പോയി, കടയുടമ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

ആലപ്പുഴ: ആദ്യ കഴുകലില്‍ തന്നെ പുതിയ ചുരിദാറിന്റെ നിറം പോയതിനെത്തുടര്‍ന്ന് കടയുടമ ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതിച്ചെലവും ചുരിദാറിന്റെ വിലയും നല്‍കണമെന്ന ഉത്തരവുമായി ആലപ്പുഴ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. ആലപ്പുഴ രേവതിയില്‍ കെ.സി രമേശാണ് ആലപ്പുഴ വഴിച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന റെഡിമെയ്ഡ് സ്ഥാപനത്തില്‍ നിന്ന് ചുരിദാര്‍ വാങ്ങിയത്. മരുമകള്‍ക്ക് വിവാഹവാര്‍ഷിക സമ്മാനമായി ചുരിദാറിന് 2,350 രൂപയായിരുന്നു വില.

Read Also: ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പ്: 72 സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബി.ജെ.ഡി

ആദ്യ കഴുകലില്‍ത്തന്നെ ചുരിദാര്‍ ചുരുങ്ങി, കളറും പോയി. ഇതോടെ ആലപ്പുഴ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ചുരിദാറിന്റെ വിലയായ 2,350 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും കോടതിച്ചെലവിനത്തില്‍ 2,000 രൂപയും 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ആലപ്പുഴ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് പി ആര്‍ ഷോളിയും അംഗം സി കെ ലേഖമ്മയും ഉത്തരവിട്ടു. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ ഇ ഡി സക്കറിയാസ്, എസ് രാജി എന്നിവര്‍ ഹാജരായി.

 

 

shortlink

Post Your Comments


Back to top button