KeralaLatest NewsNews

പോലീസുകാരന് വെട്ടേറ്റു : സംഭവം ചങ്ങനാശേരിയിൽ

വൈകിട്ട് കത്തിയുമായി എത്തിയ ഇയാൾ വീണ്ടും ചേംബറിലേക്ക് തള്ളി കയറാൻ ശ്രമിക്കുകയായിരുന്നു

ചങ്ങനാശ്ശേരി: ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വച്ച് വെട്ടി പരുക്കേൽപ്പിച്ചു. സംഭവത്തിൽ കരാപ്പുഴ മാറ്റാറ്റ് വീട്ടിൽ രമേശൻ അറസ്റ്റിലായി. കോടതി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജയനെയാണ് ഇയാൾ ആക്രമിച്ചത്. ചങ്ങനാശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം.

read also: ബെംഗളൂരു കഫേ സ്‌ഫോടന കേസില്‍ ആദ്യ അറസ്റ്റ്: ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞു

ഒരു കേസിൽ പ്രതിയായ രമേശൻ ഇതിന്റെ രേഖകളുമായി ബന്ധപ്പെട്ട കാര്യത്തിനാണ് കോടതിയിൽ എത്തിയത്. രാവിലെ സിറ്റിംഗ് അവസാനിച്ചപ്പോൾ കോടതിയിൽ എത്തിയ രമേശൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബെഞ്ച് ക്ലാർക്കുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പിന്നീട് ജഡ്ജിയുടെ ചേംബറിൽ തള്ളി കയറാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ പുറത്താക്കുകയായിരുന്നു. വൈകിട്ട് കത്തിയുമായി എത്തിയ ഇയാൾ വീണ്ടും ചേംബറിലേക്ക് തള്ളി കയറാൻ ശ്രമിക്കുകയായിരുന്നു. ഈ ശ്രമം തടയുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ഇയാൾ വെട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button