കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപ നികുതി അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചാണ് പുതിയ നോട്ടീസ്. കോടതിയില്‍ ചോദ്യംചെയ്യുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.തെരഞ്ഞെടുപ്പ് കാലത്തെ ആദായ നികുതി വകുപ്പിന്റെ നടപടി ജനാധിപത്യ രീതിക്ക് എതിരാണെന്ന് സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

Read Also: വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ അനുജയെ സഹാധ്യാപകർക്കൊപ്പം പോകാനനുവദിക്കാതെ വാഹനംതടഞ്ഞ് ഹാഷിം കൊണ്ടുപോയി, പിന്നാലെ മരണവാർത്ത

2014 മുതല്‍ 17 വരെയുള്ള കാലത്ത് 520 കോടി നികുതി അടയ്ക്കണമെന്ന് നേരത്തെ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. പുതിയ നോട്ടീസില്‍ പറയുന്നത് നികുതിയും പിഴയുമടക്കം 1700 കോടി അടയ്ക്കണമെന്നാണ്. 2020 വരെയുള്ള കാലയളവിലെ നോട്ടീസാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

 

Share
Leave a Comment