KeralaLatest NewsNews

ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ: പൊലീസ് എഫ്ഐആര്‍

തൃശൂര്‍: തൃശൂര്‍: ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് എഫ്ഐആര്‍ പുറത്ത്. പ്രതി ഒഡിഷ സ്വദേശി രജനികാന്ത്, ടിടിഇ വിനോദിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു.പിഴ അടക്കാന്‍ ആവശ്യപ്പെട്ടതിന്റെ വിരോധമാണ് കൊലപാതകം നടത്താന്‍ പ്രേരണയായതെന്ന് എഫ്ഐആറില്‍ പറയുന്നു.

Read Also; കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവ് മരിച്ചു, ശാന്തമായിരുന്ന കടലില്‍ പെട്ടെന്ന് അതിശക്തമായ തിരമാലയുണ്ടായി

:അതേസമയം, ടിടിഇ വിനോദിന്റെ കൊലപാതകത്തില്‍ പ്രതിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ട്രെയിനിലുണ്ടായിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി. ടിടിഇയെ പ്രതി അസഭ്യം പറഞ്ഞെന്നും പൊലീസിനെ വിളിച്ചതിന് പിന്നാലെയാണ് കാല് കൊണ്ട് തൊഴിച്ച് താഴെയിട്ടതെന്നും ഇയാള്‍ പ്രതികരിച്ചു. മലയാളത്തില്‍ പൊലീസിനോട് സംസാരിച്ചത് പ്രതിക്ക് മനസിലായിട്ടുണ്ടാകാമെന്നും ഇയാള്‍ പറയുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണമായിരുന്നു എന്നും ഒരൊറ്റ സെക്കന്റില്‍ എല്ലാം കഴിഞ്ഞുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button