Latest NewsInternational

ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം, 13 മരണം: ഇറാനെതിരെ ഉപരോധ നീക്കവുമായി അമേരിക്ക

റഫ: ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ മഗസി അഭയാർത്ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നു. അഭയാർത്ഥികൾ തിങ്ങിനിറഞ്ഞ ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. പൊലീസ് വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒമ്പത് പേരും കൊല്ലപ്പെട്ടു. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്.

റാഫയിലെ യാബ്‌ന അഭിയാര്‍ത്ഥി ക്യാമ്പിലും ആക്രമണം ഉണ്ടായതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആക്രമണത്തില്‍ നിരവിധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഗാസയില്‍ ഇതുവരെ 33,843 പലസ്തീനികള്‍ കൊല്ലപ്പെടുകയും 76,575 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ഇറാന് മേൽ കൂടുതൽ ഉപരോധത്തിന് നീക്കം നടക്കുന്നതായാണ് റിപ്പോർട്ട്. അമേരിക്കയും യുറോപ്യൻ യൂണിയനും കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി വ്യക്തമാക്കി. ഇറാൻ്റെ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന നിലപാട് ആവർത്തിക്കുന്ന ഇസ്രയേലിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് അമേരിക്കയുടെയും യൂറോപ്യൻ യൂണിയൻ്റെയും ഇടപെടൽ. ചർച്ചകൾക്കായി ജർമൻ വിദേശ കാര്യമന്ത്രി ഇസ്രയേലിൽ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button