Latest NewsNews

നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച്‌ തകർന്ന് 10 പേർ മരിച്ചു

റോയല്‍ മലേഷ്യൻ നേവി രണ്ട് ഹെലികോപ്റ്ററുകളിലുമുണ്ടായിരുന്ന മുഴുവൻ സേനാംഗങ്ങളും മരിച്ചതായി അറിയിച്ചു

ക്വലാലംപുർ: പരിശീലനപ്പറക്കലിനിടെ മലേഷ്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച്‌ തകർന്ന് 10 പേർ മരിച്ചു. പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ (ഇന്ത്യൻ സമയം രാവിലെ ഏഴ് മണി) ലുമുത് നാവിക ആസ്ഥാനത്താണ് സംഭവം.

90-ാമത് നാവിക ദിനാഘോഷ പരേഡിനായി പരിശീലനം നടത്തുകയായിരുന്ന ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. ഇതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

read also: പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്തി ബിജ്‌ലി പദ്ധതി ഉടന്‍,ഒരു കോടി വീടുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കും

വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച റോയല്‍ മലേഷ്യൻ നേവി രണ്ട് ഹെലികോപ്റ്ററുകളിലുമുണ്ടായിരുന്ന മുഴുവൻ സേനാംഗങ്ങളും മരിച്ചതായി അറിയിച്ചു. മൃതദേഹങ്ങള്‍ ലുമുത് നാവിക ആസ്ഥാനത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും സേന അറിയിച്ചു.

shortlink

Post Your Comments


Back to top button