KeralaLatest NewsNews

പാഠ്യേതര നേട്ടങ്ങള്‍ക്ക് ഇരട്ട ആനുകൂല്യം ഇല്ല, എസ്എസ്എല്‍സി-പ്ലസ്ടു ഗ്രേസ് മാര്‍ക്ക് മാനദണ്ഡം പുതുക്കി

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളിലെ ഗ്രേസ് മാര്‍ക്ക് മാനദണ്ഡം വിദ്യാഭ്യാസ വകുപ്പ് പുതുക്കി. പാഠ്യേതര നേട്ടങ്ങള്‍ക്ക് ഇരട്ട ആനുകൂല്യം നല്‍കുന്നത് നിര്‍ത്തലാക്കി. ഒരേ നേട്ടത്തിന് എസ്എസ്എല്‍സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കും ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്റും നല്‍കുന്ന രീതി ഇതോടെ അവസാനിക്കും. സ്‌കൂള്‍ കലോത്സവം. ശാസ്‌ത്രോത്സവം, കായികമേള എന്നിവയില്‍ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിക്കുന്നവര്‍ക്ക് 20 മാര്‍ക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 17 മാര്‍ക്കും മൂന്നാം സ്ഥാനക്കാര്‍ക്ക് 14 മാര്‍ക്കും ലഭിക്കും.

Read Also: രാജ്യത്ത് വന്ദേഭാരത് മെട്രോ ഉടന്‍ ഉണ്ടാകും, വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അടുത്ത മാസം മുതല്‍ ഓടും

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടുന്നവര്‍ക്ക് 25 മാര്‍ക്കും, ബി. ഗ്രേഡ് നേടുന്നവര്‍ക്ക് 20 മാര്‍ക്കും, സി ഗ്രേഡുക്കാര്‍ക്ക് 15 മാര്‍ക്കും ലഭിക്കും. ജൂനിയര്‍ റെഡ്‌ക്രോസിന് 10 മാര്‍ക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റിന് 20 മാര്‍ക്കും ലഭിക്കും. സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടുന്നവര്‍ക്ക് 20 മാര്‍ക്ക്, ബി ഗ്രേഡിന് 15 മാര്‍ക്കും സി ഗ്രേഡിന് 10 മാര്‍ക്കും ലഭിക്കും. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന് 25 മാര്‍ക്കാണ് ലഭിക്കുന്നത്.

സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് 80 ശതമാനം ഹാജര്‍ സഹിതമുള്ള പങ്കാളിത്തത്തിന് ഹയര്‍സെക്കന്‍ഡറി തലത്തില്‍ 25 മാര്‍ക്കും, ഹൈസ്‌കൂള്‍ തലത്തില്‍ 18 മാര്‍ക്കും ഗ്രേസ് മാര്‍ക്കായി ലഭിക്കും. രാജ്യപുരസ്‌കാര്‍/ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡിന് ഹയര്‍സെക്കന്‍ഡറിയില്‍ 40 മാര്‍ക്കും, ഹൈസ്‌കൂളില്‍ 20 മാര്‍ക്കും ലഭിക്കും. രാഷ്ട്രപതി സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഹയര്‍സെക്കന്‍ഡറി-50, രാഷ്ട്രപതി അവാര്‍ഡ് ഹൈസ്‌കൂള്‍ -25. എന്‍എസ്എസ് റിപ്പബ്ലിക് ഡേ ക്യാമ്പ് -40. എന്‍എസ്എസ് സര്‍ട്ടിഫിക്കറ്റ് -20 എന്നിങ്ങനെയും ലഭിക്കും.

ലിറ്റില്‍ കൈറ്റസിന് 15 മാര്‍ക്ക്, ജവഹര്‍ലാല്‍ നെഹ്‌റു എക്‌സിബിഷന് 25 മാര്‍ക്ക്, ബാലശ്രീ അവാര്‍ഡിന് 15 മാര്‍ക്ക്, ലീഗല്‍ സര്‍വീസസ് അതോറിറ്റി ക്വിസ് ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് മാര്‍ക്കും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് മൂന്ന് മാര്‍ക്കും ലഭിക്കും. സര്‍ഗോത്സവത്തിന് എ ഗ്രേഡ് നേടുന്നവര്‍ക്ക് 15 മാര്‍ക്കും ബി ഗ്രേഡ് നേടുന്നവര്‍ക്ക് 10 മാര്‍ക്കും ലഭിക്കും.

സംസ്ഥാന സ്‌കൂള്‍ കലോത്സവം/ സ്‌കൂള്‍ ശാസ്‌ത്രോത്സവം/ ശാസ്ത്ര സെമിനാര്‍/ സി.വി. രാമന്‍പിള്ള ഉപന്യാസ മത്സരം/ രാമാനുജന്‍ മെമ്മോറിയില്‍ പേപ്പര്‍ പ്രസന്റേഷന്‍/ വാര്‍ത്ത വായന മത്സരം/ ഭാസ്‌കരാചാര്യ സെമിനാര്‍/ ടാലന്റ് സെര്‍ച് -ശാസ്ത്രം/ഗണിത ശാസ്ത്രം/ സാമൂഹികശാസ്ത്രം എന്നിവയ്ക്ക് എ ഗ്രേഡ് 20 മാര്‍ക്ക്, ബി ഗ്രേഡ് 15 മാര്‍ക്ക്, സി -ഗ്രേഡ് 10 മാര്‍ക്ക്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നിശ്ചയിച്ചുനല്‍കുന്നവക്ക് യഥാക്രമം: 20, 17, 14 മാര്‍ക്കും ലഭിക്കും.

 

കായിക മത്സരങ്ങളില്‍ അന്തര്‍ദേശീയ തലത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 100 മാര്‍ക്ക്, രണ്ടാം സ്ഥാനത്തിന് 90, മൂന്നാം സ്ഥാനത്തിന് 80, പങ്കാളിത്തത്തിന് 75 മാര്‍ക്കും ലഭിക്കും. ദേശീയ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാല്‍ 50 മാര്‍ക്ക്, രണ്ടാം സ്ഥാനത്തിന് 40, മൂന്നാം സ്ഥാനത്തിന് 30, പങ്കാളിത്തത്തിന് 25 മാര്‍ക്കും ലഭിക്കും. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തിന് 20, രണ്ടാം സ്ഥാനം -17, മൂന്നാം സ്ഥാനം -14. വിദ്യാഭ്യാസ വകുപ്പ്/ സ്‌പോര്‍ട്‌സ് കൗണ്‍സില്‍/ കായികവകുപ്പ് എന്നിവ അംഗീകരിച്ചതോ അസോസിയേഷനുകള്‍ നടത്തുന്ന അക്വാട്ടിക്, അത്‌ലറ്റിക് എന്നീ മത്സരങ്ങളിലും ഗെയിംസ് ഇനങ്ങളിലും നാലാം സ്ഥാനം വരെ നേടുന്നവര്‍ക്ക് ഏഴ് മാര്‍ക്ക് ലഭിക്കും.

റിപ്പബ്ലിക് ഡേ ക്യാമ്പ്/ സൈനിക് ക്യാമ്പ്/ ഓള്‍ ഇന്ത്യ നൗസൈനിക ക്യാമ്പ് / ഓള്‍ ഇന്ത്യ വായു സൈനിക് ക്യാമ്പ്/ എസ്.പി.എല്‍.എന്‍.ഐസി/ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് 40 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button