Latest NewsNewsIndia

ഇന്ത്യന്‍ ഔഷധസസ്യങ്ങളിലും സുഗന്ധദ്രവ്യങ്ങളിലും ഉയര്‍ന്ന കീടനാശിനി അംശം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റ്: എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഔഷധസസ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉയര്‍ന്ന തോതില്‍ കീടനാശിനിയുടെ അംശങ്ങള്‍ കണ്ടെത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിഷേധിച്ചു. റിപ്പോര്‍ട്ടുകള്‍ ‘തെറ്റും വസ്തുതകള്‍ക്ക് നിരക്കാത്തതും ആണെന്നുമാണ് എഫ്എസ്എസ്എഐ ഇറക്കിയ പത്രകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

Read Also: മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് ഏഴിന്, 94 ലോക്‌സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ലോകത്തിലെ ഏറ്റവും കര്‍ശനമായ മാനദണ്ഡങ്ങളിലൊന്നാണ് ഇന്ത്യയുടേതെന്നും വ്യത്യസ്ത ഭക്ഷ്യ ഉത്പ്പന്നങ്ങളില്‍ കീടനാശിനികളുടെ തോത് കണ്ടെത്തുന്നത് സംബന്ധിച്ച് വ്യത്യസ്ത രീതിയിലാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതെന്നും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യയില്‍ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ 1968 ലെ കീടനാശിനി നിയമ പ്രകാരം രൂപീകരിച്ച കേന്ദ്ര കീടനാശിനി ബോര്‍ഡും രജിസ്‌ട്രേഷന്‍ കമ്മിറ്റിയും മുഖേനയാണ് കീടനാശിനികളുടെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം എന്നിവ നിയന്ത്രിക്കുന്നത്.

 

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ, ഭക്ഷ്യോല്‍പ്പന്നങ്ങളിലെ കീടനാശിനികളുടെ അളവ് സംബന്ധിച്ച് ഡാറ്റ പരിശോധിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ ഭക്ഷണ ഉപഭോഗവും ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ച് അപകടസാധ്യത വിലയിരുത്തിയ ശേഷമാണ് ഇത് വിപണനത്തിന് ശുപാര്‍ശ ചെയ്യുന്നത്.

 

ഇന്ത്യയില്‍ സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡും( സിഐബി), രജിസ്‌ട്രേഷന്‍ കമ്മിറ്റിയും (ആര്‍.സി) രജിസ്റ്റര്‍ ചെയ്ത മൊത്തം കീടനാശിനികള്‍ (രാസവളങ്ങള്‍) 295-ലധികമാണ്. അതില്‍ 139 കീടനാശിനികള്‍ സുഗന്ധവ്യഞ്ജനങ്ങളില്‍ ഉപയോഗിക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഡെക്‌സ് ആകെ 243 കീടനാശിനികള്‍ അഥവാ രാസവളങ്ങള്‍ അംഗീകരിച്ചതില്‍, 75 രാസവളങ്ങള്‍ സുഗന്ധവ്യഞ്ജനങ്ങളില്‍ ചെറിയ രീതിയില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാസവളങ്ങളുടെ അപകടസാധ്യത വിലയിരുത്തി ഡാറ്റ തയ്യാറാക്കുകയും, അതിനെ അടിസ്ഥാനമാക്കി പല ഭക്ഷ്യ ഉത്പ്പന്നങ്ങളിലും ഒരു നിശ്ചിത ശതമാനം അളവ് രാസവളങ്ങള്‍ ചേര്‍ക്കുന്നതില്‍ തെറ്റില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഉദാഹരണത്തിന്, വ്യത്യസ്ത മാനദണ്ഡങ്ങളായി തിരിച്ചിട്ടുള്ള പല വിളകളിലും മോണോക്രോട്ടോഫോസിന്റെ ഉപയോഗം അനുവദനീയമാണ്, അതായത് അരി 0.03 മില്ലി ഗ്രാം, സിട്രസ് പഴങ്ങള്‍ 0.2 മില്ലി ഗ്രാം, കാപ്പിക്കുരു 0.1 മില്ലി ഗ്രാം,, ഏലം 0.5 മില്ലി ഗ്രാം, മുളക് 0.2 മില്ലി ഗ്രാം എന്നിങ്ങനെയാണത്.

 

വ്യത്യസ്ത അളവുകളില്‍ രാസവളങ്ങള്‍ 10-ലധികം വിളകളില്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, വഴുതനയില്‍ 0.1 മില്ലി ഗ്രാം ഉള്ള ഫ്‌ളൂബെന്‍ഡിയമൈഡ് ഉപയോഗിക്കുന്നു, ബംഗാള്‍ ഗ്രാമിന് 1.0 മില്ലി ഗ്രാം, കാബേജിന് 4 മില്ലി ഗ്രാം, തക്കാളിക്ക് 2 മില്ലി ഗ്രാം എന്നിങ്ങനെയാണ് കണക്കുകള്‍.

നാണ്യവിളകളില്‍ രാസവളങ്ങള്‍ ചേര്‍ക്കുന്നത് ശാസ്ത്രീയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ്. ഈ സമ്പ്രദായം ആഗോള നിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button