Latest NewsKeralaNews

കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി: അപകടത്തില്‍ കുട്ടികളടക്കം 6 പേര്‍ക്ക് പരിക്ക്

മലപ്പുറം: തിരൂരില്‍ കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ 2 കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. കടയ്ക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് നേരെ കാര്‍ പാഞ്ഞെത്തുകയായിരുന്നു. കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read Also: പൂഞ്ചിലെ ഭീകരാക്രമണം: ചൈനീസ് സഹായമെന്ന് സൂചന: ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍

തിരൂര്‍ ഭാഗത്ത് നിന്ന് താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മഹീന്ദ്ര ഥാര്‍ കാറാണ് അപകടത്തില്‍ പെട്ടത്. തുണിക്കടയുടെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് കടയ്ക്ക് അകത്തേക്ക് കയറിയാണ് കാര്‍ നിന്നത്. കടയ്ക്കും വാഹനത്തിനും കേടുപാടുണ്ടായി. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button