KeralaLatest News

അടൂരിൽ അരളി ഇല കൊടുത്ത പശുവിനും കിടാവിനും ദാരുണാന്ത്യം, വിഷബാധയെന്നു സംശയം

അടൂര്‍: അരളിച്ചെടിയുടെ പൂവും ഇലയും വായിലിട്ടതിന് പിന്നാലെ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി സൂര്യ മരിച്ചതിന്റെ ഞെട്ടലിലാണ് കേരളം. അരളി ചെടി അലങ്കാരമായി വീട്ടിൽ നട്ടുവളർത്തിയ ആളുകൾ ആശങ്കയിലാണ്. ഇപ്പോഴിതാ അടൂരിൽ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്ത വാർത്തയാണ് പുറത്തുവരുന്നത്.

തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് കഴിഞ്ഞ ശനിയാഴ്ച ചത്തത്. പശുവിന് ചക്ക കൊടുത്തുവെന്നും ദഹനക്കേടാണെന്നും പറഞ്ഞ് ഇവര്‍ മൃഗാശുപത്രിയിലെത്തി മരുന്നു വാങ്ങിയിരുന്നു. ഇതുമായി വീട്ടില്‍ച്ചെന്നപ്പോഴേക്കും കിടാവ് ചത്തു. പിറ്റേന്ന് തളളപ്പശുവും ചത്തു വീഴുകയായിരുന്നു. മരണകാരണം എന്താണെന്ന് കൃത്യമായി കണ്ടു പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സാധാരണ ചക്ക തിന്നാലുണ്ടാകുന്ന ദഹനക്കേട് മരുന്ന് കൊടുത്താല്‍ മാറുന്നതാണ്. മരുന്നു കൊടുത്തിട്ടും മാറാതെ വന്നപ്പോള്‍ കുത്തിവയ്പും എടുത്തു. രണ്ടു ദിവസം മുന്‍പ് സബ്‌സെന്ററില്‍ നിന്ന് കുത്തിവയ്പിന് ഇവരുടെ വീട്ടിലെത്തിയ ലൈവസ്‌റ്റോക്ക് ഇന്‍സ്‌പെക്ടറും സംഘം വീടിന് സമീപം അരളി കണ്ടിരുന്നു. വേറെ ഏതോ വീട്ടില്‍ വെട്ടിക്കളഞ്ഞിരുന്ന അരളിച്ചെടിയുടെ ഇല ഇവര്‍ പശുവിന് കൊടുത്തിരുന്നു.

പങ്കജവല്ലിക്ക് മറ്റു രണ്ടു പശുക്കള്‍ കൂടിയുണ്ട്. ഇതിന് ഇല കൊടുക്കാതിരുന്നതിനാല്‍ കുഴപ്പമില്ല. വലിയ തോതില്‍ അരളിച്ചെടി പശുവിന്റെ ഉള്ളില്‍ ചെന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. പശുക്കള്‍ ചാകാന്‍ കാരണം അരളി ഇലയില്‍ നിന്നുള്ള വിഷബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button