KeralaLatest NewsNews

ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി: വാഹനത്തിൽ നിന്നും വലിച്ചു താഴെയിട്ടു

പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട: തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയ്ക്ക് നേരെ ആക്രമണം. മദ്യപിച്ച് ലക്ക് കെട്ട തിരുവല്ല സ്വദേശി ജോജോ ആണ് ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി ആക്രമിച്ചത്. വാഹനത്തിൽ നിന്നും യുവതിയെ വലിച്ചു താഴെയിട്ടു. പോലീസ് സ്റ്റേഷനിൽ എത്തി ബഹളം വച്ച ശേഷമാണ് ഇയാൾ റോഡിൽ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

READ ALSO: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴ : വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട്

മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ജോജോ ബഹളം വെച്ചതിനെ തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാർ മടക്കി അയച്ചു. തുടർന്ന് ഇരുചക്രവാഹനത്തിലെത്തിയ പെൺകുട്ടിയെ വലിച്ചു താഴെയിടുകയായിരുന്നു. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button