Latest NewsKeralaIndia

മൂന്നു രൂപയ്ക്ക് വെള്ളം, 20 രൂപയ്ക്ക് ഉച്ചയൂണ്: യാത്രക്കാർക്ക് വിവിധ ആഹാര സാധനങ്ങളുടെ കിടിലൻ ഓഫറുമായി ഇന്ത്യൻ റെയിൽവേ

ട്രെയിനിൽ ദീർഘ ദൂരം യാത്ര ചെയ്യുമ്പോൾ ഏറ്റവും വലിയ പ്രശ്നം പലർക്കും ഭക്ഷണത്തി​ന്റെ കാര്യമാണ്. റെയില്‍വേ സ്റ്റേഷനുകളിലെ റസ്‌റ്ററന്റുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍ സത്യത്തിൽ മടിയാണ്, മാത്രമല്ല രൂചിയും ഉണ്ടാവില്ല വിലയും താങ്ങാവുന്നതിലും അധികമാണ്.

എന്നാൽ യാത്രക്കാരുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവുമായി വന്നിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ. യാത്രകള്‍ കൂടുന്ന വേനലവധിക്കാലത്ത്, ജനറൽ സെക്കൻഡ് ക്ലാസ് (ജിഎസ്) കോച്ചുകൾക്ക് സമീപം, മിതമായ നിരക്കിൽ ഭക്ഷണവും ലഘുഭക്ഷണ കൗണ്ടറുകളും റെയില്‍വേ സ്ഥാപിച്ചു.

ഈ സംരംഭത്തിന് കീഴിൽ, ഇന്ത്യയിലുടനീളമുള്ള 100 സ്റ്റേഷനുകളിലായി 150 ഭക്ഷണ കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉടന്‍ തന്നെ കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. ഏപ്രിൽ 17 ന് ആരംഭിച്ച പദ്ധതി പ്രകാരം, പ്ലാറ്റ്‌ഫോമുകളിലെ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾക്ക് സമീപം പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ഈ കൗണ്ടറുകളിൽ ട്രെയിനിലെ യാത്രക്കാർക്ക് ഭക്ഷണം ലഭ്യമാകും.

സതേൺ റെയിൽവേ സോണിലുടനീളം 34 സ്റ്റേഷനുകളിൽ ഇത്തരം പ്രത്യേക ഭക്ഷണ കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ ഡിവിഷനിൽ 5 സ്റ്റേഷനുകളിലും തിരുച്ചിറപ്പള്ളി ഡിവിഷനിൽ 3 സ്റ്റേഷനുകളിലും സേലം ഡിവിഷനിൽ 4 സ്റ്റേഷനുകളിലും മധുര ഡിവിഷനിൽ 2 സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനിൽ 9 സ്റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനിൽ 11 സ്റ്റേഷനുകളിലും കൗണ്ടറുകളുണ്ട്. ഇവയുടെ ഗുണനിലവാരവും ശുചിത്വ നിലവാരവും നിലനിർത്തുന്നത് ഉറപ്പാക്കാൻ നിരീക്ഷണ നടപടികളും നിലവിലുണ്ട്.

ദക്ഷിണ റെയിൽവേയുടെ ജിഎസ് കോച്ചുകൾക്ക് സമീപമുള്ള പ്ലാറ്റ്‌ഫോമുകളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകൾ സബ്‌സിഡി നിരക്കിൽ നല്‍കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.

ജനതാഖാന: പൂരി (7 പൂരി, 175 ഗ്രാം), ഭജി (150 ഗ്രാം) – ₹20

അരി ഭക്ഷണം: തൈര്/നാരങ്ങ/ പുളി രുചികളില്‍ ഉള്ള ചോറ് (200 ഗ്രാം) – ₹20

ലഘുഭക്ഷണം: ദക്ഷിണേന്ത്യൻ അരി വിഭവങ്ങള്‍ (350 ഗ്രാം) – ₹50

നോർത്തേൺ റെയിൽവേ നൽകുന്ന സബ്‌സിഡിയുള്ള ഭക്ഷണത്തിന്റെ വിലകൾ:

ഇക്കോണമി മീൽ: 7 പൂരി (175 ഗ്രാം), ഡ്രൈ ആലു വെജ് (150 ഗ്രാം), അച്ചാര്‍(12 ഗ്രാം) – ₹20

ലഘുഭക്ഷണം: ദക്ഷിണേന്ത്യൻ അരി വിഭവങ്ങള്‍ (350 ഗ്രാം) അല്ലെങ്കിൽ രാജ്മ/ കടല കറിക്കൊപ്പം ചോറ്/കിച്ഡി, കുൽച്ചെ/ബട്ടൂരെ എന്നിവയ്‌ക്കൊപ്പം കടലക്കറി/പാവ്-ഭാജി അല്ലെങ്കിൽ മസാല ദോശ – ₹50 ഇതു കൂടാതെ സീൽ ചെയ്ത 200 മില്ലി വെള്ളം 3 രൂപ നിരക്കിലും ലഭ്യമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button