KeralaLatest News

മുൻമന്ത്രി എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ: കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

തിരുവനന്തപുരം: സിപിഎം നേതാവ് എ കെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ. എ കെ ബാലൻ 2006-2011 വർഷത്തിൽ മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ.റാം (68) ആണ് മരിച്ചത്. കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്‌.

പകൽ പന്ത്രണ്ടരയോടെ വീട്ടിൽ നിന്ന് ഇദ്ദേഹത്തെ കാണാതായതോടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. രാജാജി ന​ഗറിൽ നിന്നുള്ള അ​ഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എൻ.റാം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറായിരിക്കെയാണ് 2006-2011 വർഷത്തിൽ മന്ത്രിയുടെ സ്റ്റാഫിലേക്ക് നിയമിതനായത്. കെജിഒഎ മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: ശ്രുതി, സ്മൃതി. മരുമക്കൾ: അർജുൻ, അനൂപ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button