KeralaLatest News

കഴുത്തിൽ മുറുക്കിയിരുന്ന ബെല്‍റ്റ് കുട്ടിയുടെ അച്ഛന്റേത്, പോക്‌സോ ഇരയുടെ മരണത്തിൽ ദുരൂഹത

തൊടുപുഴ: പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കൊലപാതക സാധ്യത പരിശോധിച്ച് പൊലീസ്. പതിനേഴുകാരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും പോലീസ് പറയുന്നു. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്.

എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് രാവിലെ 8.45 ഓടെ മുറിയില്‍ ചെന്നു നോക്കുമ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ അമ്മ കാണുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ബെല്‍റ്റ് പെണ്‍കുട്ടിയുടെ അച്ഛന്റേതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രിയാണ് മരണം നടന്നതെന്നും പൊലീസ് സൂചിപ്പിച്ചു.

രാത്രി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. രാത്രി 9.45 ഓടെ പുറത്തു പോയ പെണ്‍കുട്ടിയുടെ സഹോദരന്‍ പുലര്‍ച്ചെ 2.45 ഓടെയാണ് തിരികെ വീട്ടില്‍ വന്നത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ കൊലപാതക സാധ്യത കൂടി വിലയിരുത്തിക്കൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പെണ്‍കുട്ടിയെ മുമ്പ് ആണ്‍സുഹൃത്തും കൂട്ടുകാരനും ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയിരുന്നു. ആ കേസില്‍ പ്രതികളായ യുവാക്കള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. അവര്‍ ഇപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായിട്ടുള്ളതെന്നും പൊലീസ് സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button