Latest NewsNewsIndia

ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു: മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മാല്‍ദയില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

read also: നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിച്ച യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു

ശക്തമായ കാറ്റും മഴയും ഇടിമിന്നലുമാണ് വ്യാഴാഴ്ച ഉച്ചയോടെ മാല്‍ദയില്‍ അനുഭവപ്പെട്ടത്. ചന്ദന്‍ സഹാനി (40), രാജ് മൃദ, മനോജിത് മണ്ഡല്‍, അസിത് സാഹ എന്നിവരാണ് മരിച്ചത്. ഇംഗ്ലീഷ് ബസാറില്‍ ശോഭ നഗര്‍ ഗ്രാമത്തില്‍ നിന്നുള്ള പങ്കജ് മണ്ഡല്‍, ശ്വേതര ബീബി എന്നിവരുമാണ് മരിച്ചത്, ജില്ലയിലെ മറ്റിടങ്ങളിലായി ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊയ്ത്ത് ജോലി കഴിഞ്ഞ് വിശ്രമിക്കുന്നവര്‍ക്കാണ് മിന്നലേറ്റതെന്നും റിപ്പോർട്ടുകൾ സൂച്ചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button