Latest NewsNewsIndia

മണിക്കൂറില്‍ 130 കി.മീ വേഗം, കൂട്ടിയിടി ഒഴിവാക്കാന്‍ ‘കവച്’, വന്ദേ മെട്രോ ഉടന്‍: പ്രത്യേകതകള്‍ ഏറെ

ചെന്നൈ: വന്ദേ മെട്രോ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി അധികൃതര്‍ അറിയിച്ചു.
ജൂണ്‍ അവസാനത്തോടെയോ ജൂലായ് ആദ്യവാരത്തിലോ വന്ദേ മെട്രോ പുറത്തിറക്കും. മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റിന്റെ(മെമു) പരിഷ്‌കരിച്ച രൂപമാണ് 12 കോച്ചുള്ള വന്ദേ മെട്രോ. മണിക്കൂറില്‍ 110 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തിലായിരിക്കും തീവണ്ടി ഓടിക്കുക.

Read Also: അമ്മയ്ക്ക് കത്ത് എഴുതി വെച്ച് മുങ്ങിയ 14 കാരനെ ട്രെയിനില്‍ കണ്ടെത്തി

ശീതീകരിച്ച മെട്രോ തീവണ്ടിയുടെ വാതിലുകള്‍ സ്വയം പ്രവര്‍ത്തിക്കുന്നവയായിരിക്കും. വലിയ ചില്ലുകളുള്ള ജനലുകളും തീവണ്ടിയുടെ ആകര്‍ഷണങ്ങളായിരിക്കും. ഒരു കോച്ചില്‍നിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാന്‍ കഴിയും. റൂട്ട് ഇന്‍ഡിക്കേറ്റര്‍ ഡിസ്‌പ്ലേയും മൊബൈല്‍ ചാര്‍ജിങ് പ്ലഗുകളുമുണ്ടാകും. തീവണ്ടികള്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്.

സി.സി.ടി.വി.ക്യാമറകള്‍, എമര്‍ജന്‍സി ടോക്ക് ബാക്ക് യൂണിറ്റുകള്‍, മികച്ച ശൗചാലയങ്ങള്‍ എന്നിവയും പ്രത്യേകതകളാണ്. ഒരു കോച്ചില്‍ 100 പേര്‍ക്ക് ഇരിക്കാനും 200 പേര്‍ക്ക് നില്‍ക്കാനുമുള്ള സൗകര്യമുണ്ടാകും. വന്ദേ േെമട്രാ ആദ്യതീവണ്ടി ചെന്നൈയില്‍നിന്ന് തിരുപ്പതിയിലേക്കായിരിക്കും ഓടിക്കുകയെന്നും അധികൃതര്‍ സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button