KeralaLatest NewsNewsCrime

ഭാര്യയുമായി പിരിഞ്ഞിട്ടും വിവാഹം ചെയ്തില്ല: കാമുകന്റെ വീടും ബൈക്കും തീയിട്ട് യുവതി, അറസ്റ്റ്

ഏറെനാളായി രാജ് കുമാറും സുനിതയും അടുപ്പത്തിലായിരുന്നു

പത്തനംതിട്ട: ഭാര്യയുമായി പിരിഞ്ഞിട്ടും വിവാഹം കഴിക്കാത്തതിന്റെ വിരോധത്തില്‍ കാമുകന്റെ വീടും ബൈക്കും തീയിട്ട യുവതിയും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിന് തീയിട്ട കേസിൽ കാമുകി സുനിത, സുഹൃത്ത് സതീഷ് എന്നിവരാണ് അറസ്റ്റിലായത്.

read also:കാറിനുള്ളില്‍ എസി ഓണാക്കി വിശ്രമിക്കാൻ കിടന്ന യുവാവ് മരിച്ച നിലയില്‍

ഏറെനാളായി രാജ് കുമാറും സുനിതയും അടുപ്പത്തിലായിരുന്നു. ഈ പ്രശ്നത്തിനു പിന്നാലെ സുനിതയുടെ ഭര്‍ത്താവും രാജ് കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ച്‌ പോയി. തനിച്ചായിട്ടും രാജ് കുമാര്‍ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് വീടിനും വാഹനത്തിനും യുവതി തീയിട്ടത്. വീട്ടില്‍ ആരുമില്ലത്തപ്പോള്‍ പൂട്ട് തകര്‍ത്ത് അകത്തുുകയറി മണ്ണെണ്ണയൊഴിച്ച്‌ തീയിടുകയായിരുന്നു. തീപടരുന്നത് കണ്ട അയല്‍വാസികള്‍ ഓടിയെത്തി തീയണക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button