Latest NewsKerala

ചപ്പാത്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: രണ്ടരവയസുകാരി ഗുരുതരാവസ്ഥയിൽ, കാക്കനാട്ടെ ഹോട്ടൽ റാഹത്ത് പത്തിരിക്കട അടച്ചുപൂട്ടി

കൊച്ചി: കാക്കനാട് ഭക്ഷ്യവിഷബാധയേറ്റ രണ്ടരവയസുകാരി ​ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലുള്ള കടയിൽ നിന്ന് ചപ്പാത്തി കഴിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥതകൾ അനുഭവപ്പെട്ടത്. ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.

ഭക്ഷ്യ വിഷബാധയുണ്ടാവാനിടയായ ഇടച്ചിറയിലെ ഹോട്ടൽ റാഹത്ത് പത്തിരിക്കട അടച്ചുപൂട്ടി. തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗമാണ് ഹോട്ടൽ പൂട്ടാൻ നിർദ്ദേശം നൽകിയത്.

ഹോട്ടലിന് നഗരസഭയുടെ ലൈസൻസും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസൻസ് ഇല്ലായിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button