Gulf

ബുര്‍ജ് ഖലീഫയ്ക്ക് സമീപത്തെ തീപിടിത്തം: നടന്‍ ബാബുരാജ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദുബായ്: ദുബായില്‍ തീപിടിത്തമുണ്ടായ ഹോട്ടലില്‍ നിന്നും നടന്‍ ബാബുരാജ് രക്ഷപ്പെട്ടത് കഷ്ടിച്ച്. ഹോട്ടലിന്റെ അമ്പത്തിനാലാം നിലയിലായിരുന്നു ബാബുരാജ് താമസിച്ചിരുന്നത്. പതിനഞ്ചാം നിലയില്‍ തീപടര്‍ന്ന വിവരം താഴെ നിന്ന സഹപ്രവര്‍ത്തകരാണ് അദ്ദേഹത്തെ അറിയിച്ചത്.

പിന്നെ കയ്യിലുള്ളതെല്ലാം ഉപേക്ഷിച്ച് ജീവനുംകൊണ്ടോടുകയായിരുന്നെന്ന് ബാബുരാജ് പറഞ്ഞു. ദേഹത്തുള്ള വസ്ത്രമല്ലാതെ മറ്റൊന്നും ഇപ്പോള്‍ കയ്യിലില്ല. ഫോണും സംവിധാനോപകരണങ്ങളും എന്തിന് പാസ്‌പോര്‍ട്ട് പോലും നഷ്ടപ്പെട്ടു. ഇനി എപ്പോള്‍ നാട്ടിലേക്ക് പോകാനാവുമെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. സ്‌കോച്ച് വിസ്‌കി എന്ന പേരില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് അദ്ദേഹം ദുബായിലെത്തിയിരുന്നത്.

മൂന്ന് പ്രാവശ്യം ഹൃദയാഘാതം വന്നിട്ടുള്ള എഴുപതുകാരനായ പ്രൊഡക്ഷന്‍ കണ്‍ട്രോളറേയും തോളിലേറ്റിയുള്ള ഓട്ടവും സഹായത്തിനായി കൈനീട്ടിയ അപരിചിതരും കരയുന്ന കുഞ്ഞുങ്ങളും കണ്‍മുന്നില്‍ നിന്ന് മായുന്നില്ല. ജീവിതത്തില്‍ ഇത്രത്തോളം പകച്ചുപോയിട്ടില്ലെന്നും ബാബുരാജ് പറഞ്ഞു. കെട്ടിടത്തിന്റെ ആര് നിലകള്‍ പൂര്‍ണ്ണമായും കത്തിപ്പോയി. ഷൂട്ടിംഗ് ഉപകരണങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഹോട്ടലിന്റെ നിയന്ത്രണം ഇപ്പോഴും ഫയര്‍ഫോഴ്‌സിന്റേയും പൊലീസിന്റേയും കൈവശമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button