Gulf

കുവൈത്തില്‍ ഇന്ധനവില വര്‍ധിപ്പിച്ചു

കുവൈത്ത് സിറ്റി: സൗദി അറേബ്യയ്ക്കും ഒമാനും ബഹറൈനും പിന്നാലെ കുവൈത്തും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിനും മണ്ണെണ്ണയ്ക്കുമാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ലിറ്ററിന് 100 ഫില്‍സാണ് പുതുക്കിയ നിരക്ക്. പുതുക്കിയ നിരക്കുകള്‍ പുതുവര്‍ഷ ദിനത്തില്‍ നിലവില്‍ വന്നു. ഉടന്‍ തന്നെ പെട്രോള്‍ വില വര്‍ധനയിലും തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

ആഗോള വിപണിയിലെ എണ്ണവില തകര്‍ച്ചയാണ് എണ്ണയുത്പാദക രാജ്യങ്ങളെ ഇന്ധനവില വര്‍ധനവിലേക്ക് നയിക്കുന്നത്. ഇന്ധന ഊര്‍ജ്ജ വില വര്‍ദ്ധിപ്പിക്കാതെ കുവൈത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അന്താരാഷ്ട്ര സാമ്പത്തിക പഠന ഏജന്‍സിയായ ഏര്‍ണസ്റ്റ് ആന്റ് ഒയാങ്ങ് നേരത്തെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button