Gulf

ഖത്തറിലെ അന്താരാഷ്ട്ര ഉച്ചകോടിയില്‍ ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുക്കുന്നു

ദോഹ: ഇന്ന് ഖത്തറില്‍ നടക്കുന്ന ആഗോള മുസ്‌ലിം പണ്ഡിത സഭയായ റാബിത്വ ഉലമാഇല്‍ മുസ്‌ലിമീനു കീഴിലുള്ള അന്താരാഷ്ട്ര ഉച്ചകോടിയില്‍ ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും. 150 ഓളം പേര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുളള പങ്കെടുക്കുന്ന സമ്മേളനത്തില്‍ മടവൂര്‍ ഇന്ത്യയില്‍ നിന്നുളള ഏകപ്രതിനിധിയാണ്. മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന്റെ പ്രമേയം ‘ലോക സമാധാനം നിലനിര്‍ത്തല്‍ മതത്തിന്റെ ബാധ്യത’ എന്നതാണ്.

ഇന്നലെ 11 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മടവൂര്‍ പുറപ്പെട്ടു. അദ്ദേഹം ജനുവരി 2 ശനിയാഴ്ച ഐ എസ് എം യൂത്ത് സമ്മിറ്റില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട്ടേക്ക് മടങ്ങും. എണ്‍പത്തിമൂന്നാം തീര്‍ത്ഥാടന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വര്‍ക്കല ശിവഗിരി മഠത്തില്‍ നടന്ന പരിപാടിയില്‍ ‘ഇസ്‌ലാമിലെ ആത്മീയത’ എന്ന വിഷയത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button