Gulf

ഈ വര്‍ഷത്തെ യു.എ.ഇയിലെ പൊതുഅവധി ദിനങ്ങള്‍

അബുദാബി : 2016 ലെ പൊതുഅവധി ദിനങ്ങള്‍ അബുദാബി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. താഴെപ്പറയുന്നവയാണ് ഈ വര്‍ഷത്തെ യു.എ.ഇയിലെ പൊതുഅവധി ദിനങ്ങള്‍. റമദാന്‍ മാസപ്പിറവി‍, ഹജ്ജ് എന്നിവ മാസപ്പിറയുടെ അടിസ്ഥാനത്തിലാകും നിശ്ചയിക്കുക. അതിനാല്‍ പ്രാദേശികമായി ഈ തീയതികളില്‍ മാറ്റം വന്നേക്കാം.

എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങളും, പൊതുവകുപ്പുകളും സ്ഥാപനങ്ങളും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും.

ജനുവരി 1, പുതുവൽസര ദിനം
മേയ് 5, ഇസ്‌റാഅ്-മിഅ്‌റാജ് രാത്രി
ജൂൺ 6, റമസാൻ ആരംഭം
ജൂലൈ-6, ഈദ് അൽ ഫിത്തർ
സെപ്‌റ്റംബർ 2, ഹജ് സീസൺ
സെപ്‌റ്റംബർ 10, അറഫ ദിനം
സെപ്‌റ്റംബർ 11, ഈദ് അൽ അദ്‌ഹ
ഒക്ടോബർ 2, ഹിജറ പുതുവൽസര ദിനം
നവംബർ 30, രക്‌തസാക്ഷി ദിനം
ഡിസംബർ 2, 3- യുഎഇ ദേശീയദിനം
ഡിസംബർ 11, പ്രവാചകന്‍ മൊഹമ്മദ്‌ നബിയുടെ ജന്മദിനം

ഇസ്ലാമിക ഒഴിവുദിനങ്ങളുടെ കൃത്യമായ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ അതാത് സമയത്താകും നിശ്ചയിക്കുക. യുഎഇ ദേശീയദിനത്തിന് രണ്ടു ദിവസവും ഈദുൽ ഫിത്ർ, ഈദുൽ അദ്‌ഹ മൂന്നു ദിവസം വീതവും മറ്റുള്ളവ ഒരു ദിവസ അവധിയുമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button