International

പാക്കിസ്ഥാന്‍ യുവാവിനുവേണ്ടി കഥക് നര്‍ത്തകന്‍ സ്ത്രീയായി

പാക്കിസ്ഥാന്‍ യുവാവിന്റെ ജീവിത പങ്കാളിയാകന്‍ വേണ്ടി കഥക് നര്‍ത്തകന്‍ ഗൗരവ് ശര്‍മ്മ സ്ത്രീയായി. ഒന്‍പത് മാസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായാണ് ഗൗരവ് ശര്‍മ്മ സ്ത്രീയായത്. സ്‌കൈപ്പിലൂടെയാണ് പാക്കിസ്ഥാന്‍ സുഹൃത്തുമായി ഗൗരവ് ശര്‍മ്മ  പരിചയത്തിലാകുന്നത്. പരിചയം വളര്‍ന്നതോടെ സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു തന്നെ കല്യാണം കഴിക്കാമോയെന്നു ഗൗരവ് സമ്മതം മൂളി. ആദ്യം സുഹൃത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താമെന്നു പറഞ്ഞെങ്കിലും ഗൗരവ് സ്വയം സ്ത്രീയാകാന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈയിലെ പ്ലാസ്റ്റിക്ക് സര്‍ജന്‍ ഡോ. മിതിലേഷ് മിശ്രയും  എന്‍ഡോക്രൈനോളജിസ്റ്റ് ഡോ അമേയ ജോഷിയുമാണ് ശസ്ത്രക്രിയയിലൂടെ ഗൗരവിനെ ആഷ്‌നയാക്കി മാറ്റിയത്. ഏകദേശം ആറു ലക്ഷത്തോളം രൂപ ശസ്ത്രക്രിയയ്ക്കായി ചിലവായി. കുടുംബത്തിന്റെ പ്രത്യേകിച്ച് സഹോദരിയുടെ പിന്തുണയും തനിക്കുണ്ടായിരുന്നതായി ഗൗരവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button