Gulf

മോശം കാലാവസ്ഥ: യുഎഇ-യില്‍ ജോലിസമയത്തില്‍ പുനഃക്രമീകരണങ്ങള്‍ അനുവദിക്കും

മോശം കാലാവസ്ഥ തുടരുന്നതു മൂലം യുഎഇ ഫെഡറല്‍ ഗവണ്മെന്‍റ് തൊഴിലാളികള്‍ക്ക് ജോലിസമയത്തില്‍ പുനഃക്രമീകരണങ്ങളുടെ പ്രയോജനം ലഭിക്കും, അറബിക് ദിനപ്പത്രം എമാരത്ത് അല്‍ യൂം റിപ്പോര്‍ട്ട് ചെയ്തു.

മഴ, മൂടല്‍മഞ്ഞ്, അസ്ഥിരമായ കാലാവസ്ഥ തുടങ്ങിയവ ഉള്ളപ്പോള്‍ തൊഴിലാളികള്‍ക്ക് സാധാരണ ജോലിക്ക് വരേണ്ട സമയമായ 7:30-ന് പകരം 8:30-ന് വരാമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റിയുടെ മാനവവിഭവശേഷി വകുപ്പിന്‍ കീഴിലുള്ള മാനവവിഭവശേഷി പോളിസിയുടെ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ഐഷ അല്‍-സുവൈദി അറിയിച്ചു. ഒരു മണിക്കൂര്‍ താമസിച്ചു വരുമ്പോളുണ്ടാകുന്ന താമസം വൈകിട്ട് ഒരു മണിക്കൂര്‍ കൂടി ജോലി ചെയ്ത് പരിഹരിച്ചാല്‍ മതിയെന്നും അല്‍-സുവൈദി അറിയിച്ചു.

ഒരു ജോലിദിവസത്തെ ജോലി ചെയ്യുന്ന സമയം 7-മണിക്കൂറില്‍ അല്ലെങ്കില്‍ ആഴ്ചയില്‍ 35-മണിക്കൂറില്‍ കുറയരുതെന്നും അല്‍-സുവൈദി പറഞ്ഞു. അതായത് രാവിലെ 8:30-ന് ജോലിക്ക് വരുന്ന തൊഴിലാളി ഉച്ചയ്ക്ക് ശേഷം 3:30-വരെ ഓഫീസില്‍ കാണണം.

ഫെഡറല്‍ സംവിധാനത്തിനു കീഴിലുള്ള ഏത് മന്ത്രാലയത്തിനും ഈ സമയപുനഃക്രമീകരണം സ്വീകരിക്കാമെന്നും അല്‍-സുവൈദി അറിയിച്ചു. ജോലിസമയത്ത് ഉണ്ടാകുന്ന അത്യാവശ്യങ്ങള്‍ക്ക് അനുവാടത്തോട്‌ കൂടി തൊഴിലാളികള്‍ക്ക് പോകാമെന്നും അല്‍-സുവൈദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button