Latest NewsUAENewsGulf

പ്രവാസികളുടെ ശ്രദ്ധയ്ക്ക്,കനത്ത മഴയെ തുടര്‍ന്ന് ദുബായില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി: അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ദുബായ്: യുഎഇയിലെ കനത്ത മഴ ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളെയും ബാധിച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ചില സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.

അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതായും ദുബായ് വിമാനത്താവളത്തിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ഇവിടെ നിന്ന് പുറപ്പെടുന്ന നാല് വിമാനങ്ങളും റദ്ദാക്കിയതായും ദുബായ് എയര്‍പോര്‍ട്‌സ് സ്ഥിരീകരിച്ചു.

മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാല്‍ യാത്രക്കാര്‍ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ദുബായ് വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടിരുന്നു.

Read Also: 3 രൂപയെ ചൊല്ലി തര്‍ക്കം, കണ്ടക്ടര്‍ തള്ളിയിട്ടതോടെ കല്ലില്‍ തലയിടിച്ച് വീണ വയോധികന്‍ മരണത്തിന് കീഴടങ്ങി:സംഭവം തൃശൂരില്‍

ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നേരത്തെ സ്വകാര്യ വാഹനങ്ങളിലായാലും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുകയാണെങ്കിലും അല്‍പം നേരത്തെ ഇറങ്ങണമെന്നും വഴിയില്‍ ഉണ്ടായേക്കാവുന്ന തടസങ്ങള്‍ കൂടി കണക്കിലെടുത്ത് അധിക സമയം കാണണമെന്നും അറിയിപ്പിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button