KeralaLatest NewsVideos

മഹാത്മാഗാന്ധിയായി വേദിയിലെത്തിയ കുട്ടിയുടെ വീഡിയോ വൈറലാകുന്നു.

മഹാത്മാഗാന്ധിയായി വേഷം ധരിച്ച് വേദിയിലെത്തിയ കുട്ടിയുടെ വീഡിയോ വൈറലാകുന്നു. നെഹ്റുവിന്‍റെ വേഷത്തിലെത്തിയ മുതിര്‍ന്ന കുട്ടിയോടൊപ്പമാണ് ഗാന്ധിയെപ്പോലെ മൊട്ടത്തലയും വസ്ത്രവും ഒക്കെയിട്ട്  ഈ കൊച്ചു കുട്ടിയും വേദിയിലേക്ക് കടന്നു വന്നത്. അപ്പോൾ സദസ്സിൽ ഇരിക്കുന്ന അമ്മയെ കാണുകയും കയ്യിലെ വടി താഴെയിട്ട് കുട്ടി അമ്മയുടെ അടുത്തേക്ക് പോകുവാൻ ശ്രമിക്കുന്ന രസകരമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.  ഇത്രയൊക്ക സംഭവിച്ചിട്ടും വേദിയിൽ അനങ്ങാതെ നിൽക്കുന്ന നെഹ്റുവിനെയും കാണാം. പശ്ചാത്തലമായി രഘുപതി രാഘവ രാജാറാം എന്ന ഗാനവും കേൾക്കാൻ സാധിക്കുന്നു.

https://www.facebook.com/varietymedia.in/videos/666383387109595/

shortlink

Related Articles

Post Your Comments

Related Articles


Back to top button