COVID 19Latest NewsUAENewsGulf

ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റവർക്ക് : ഒന്നാം സ്ഥാനം സ്വന്തമാക്കി ഗൾഫ് രാജ്യം

ദുബായ് : ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റവർക്കുന്ന രാജ്യങ്ങളിൽ ഒന്നാമനായി യുഎഇ. ഇന്റര്‍നെറ്റ് വേഗത കണക്കാക്കുന്ന ‘സ്‍പീഡ് ടെസ്റ്റിന്റെ’ ഈ വര്‍ഷത്തെ രണ്ടും മൂന്നും പാദങ്ങളിലെ കണക്കുകൾ പ്രകാരം യുഎഇയിലെ ഇത്തിസാലാത്താണ് ഒന്നാമതെത്തിയത്. ആഗോള തലത്തില്‍ വിവിധ സേവനദാതാക്കളുടെ മൊബൈല്‍ നെറ്റ്‍വര്‍‌ക്ക് വേഗത അടിസ്ഥാനമാക്കി സ്‍പീഡ് സ്‍കോറുകൾ നൽകിയാണ് റിപ്പോർട്ട് .

Also read : നടുറോഡിൽ തല്ലുണ്ടാക്കിയ എട്ടു വിദേശികൾ അറസ്റ്റിൽ

തയ്യറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് യുഎഇയിലെ ഇത്തിസാലാത്ത് 98.78 സ്കോർ ആണ് നേടിയത്. ദക്ഷിണ കൊറിയയിലെ എസ്.കെ ടെലികോം രണ്ടാം സ്ഥാനം സ്വന്തമാക്കി. ഖത്തറിലെ ഉറിഡൂ, ബള്‍ഗേറിയയിലെ വിവകോം, നെതല്‍ലന്‍ഡ്സിലെ ടി-മൊബൈല്‍, കാനഡയിലെ ടെലസ്, നോര്‍വേയിലെ ടെല്‍നോര്‍, അല്‍ബേനിയയിലെ വോഡഫോണ്‍. ചൈനയിലെ ചൈന മൊബൈല്‍ തുടങ്ങിയവയാണ് തുടർന്നുള്ള സ്ഥാനങ്ങളിലെത്തിയത്. ലോകമെമ്പാടും നെറ്റ്‍വര്‍ക്ക് വേഗത കണക്കാക്കുന്നതിന് വ്യാപകമായി ഉപയോഗിച്ചുവരുന്ന വെബ്‍സൈറ്റാണ് സ്പീഡ് റെസ്റ്റിന്റേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button