Latest NewsKeralaNews

വാക്കു പാലിക്കാൻ കഴിഞ്ഞില്ല; പുതുവർഷവരവ് കാത്തു നിൽക്കാതെ കുടുംബത്തോടെ മരണം

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം കളമശേരി മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും.

കൊച്ചി: എറണാകുളത്തെ കൂട്ടആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണം ലഭിക്കേണ്ടവർ ഇന്നു രാവിലെ വീട്ടിലെത്താനായിരുന്നു ചേലാമറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ബിജു കടക്കാരോടെല്ലാം പറഞ്ഞിരുന്നതത്രെ. ഡിസംബർ 31നകം എല്ലാവർക്കും പണം നൽകാമെന്നായിരുന്നു അറിയിച്ചത്. വാക്കു പാലിക്കാതെ വന്നതോടെ പുതിയൊരു വർഷം വരുന്നതു കാത്തു നിൽക്കാതെ കുടുംബത്തോടൊപ്പം മരണം തിരഞ്ഞെടുക്കുകയായിരുന്നെന്നു സമീപവാസികൾ പറയുന്നു. പ്രദേശത്ത് ചിട്ടി നടത്തി പൊട്ടിയതാണ് ഇദ്ദേഹത്തെ വലിയ കടക്കാരനാക്കിയതെന്നാണ് അയൽവാസികൾ പറയുന്നത്. നാട്ടുകാരുടെ കൈയിൽനിന്നുൾപ്പടെ ഇയാൾക്ക് ലക്ഷങ്ങളുടെ കടമുണ്ടായിരുന്നു. വീടിന്റെ ചുമരിൽ മൂന്നു സ്ഥലങ്ങളിൽ തന്റെ ബന്ധുക്കളെ ആരെയും മൃതദേഹം കാണാൻ അനുവദിക്കരുത് എന്ന് എഴുതി വച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം കളമശേരി മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും.

Read Also: പ്രതിഷേധിക്കുന്നതിനുപകരം ക്രിസ്തുമസ് കേക്കുമായി ഗവര്‍ണ്ണര്‍ക്കുമുന്നിലെത്തി; ആരെയാണ് ഭയക്കുന്നതെന്ന് കെസി ജോസഫ്

എറണാകുളം പെരുമ്പാവൂർ ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭന്റെ മകൻ ബിജു (46), ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരെയാണു വീടിനകത്തു രണ്ടു കയറുകളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ ഹാളിലെ ഹുക്കിൽ പിതാവും മകനും, ബെഡ് റൂമിലെ ഹുക്കിൽ അമ്മയും മകളും ഓരോ കയറുകളുടെ ഇരുഭാഗങ്ങളിലുമായി തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ ചുമരിൽ മൂന്നു സ്ഥലങ്ങളിൽ തന്റെ ബന്ധുക്കളെ ആരെയും മൃതദേഹം കാണാൻ അനുവദിക്കരുത് എന്ന് എഴുതി വച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം കളമശേരി മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button