KeralaLatest NewsNewsNews StoryEditorial

വി എസ് ഇല്ലാത്ത തിരഞ്ഞെടുപ്പ് കാലം ഇടതുപക്ഷം മറികടക്കുമോ ?

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെത്തന്നെ ഏറ്റവും ജനസമ്മതനായ നേതാവാണ് വി എസ് . ആർപ്പുവിളികളും ആരവങ്ങളുമൊക്കെയായി വി എസ് ന്റെ വേദികളിൽ രൂപപ്പെട്ട തരംഗം തന്നെയാണ് കഴിഞ്ഞ ഇലെക്ഷനിൽ ഇടതുപക്ഷത്തെ അനുകൂലമായി ബാധിച്ചത്. പ്രചാരണങ്ങൾക്കിടയിലേക്ക് വി എസ ഇറങ്ങി വരുമ്പോൾ മുൻപൊന്നും ഉണ്ടായിട്ടില്ലാത്തത്ര ആൾക്കൂട്ടം കേരളത്തിൽ രൂപപ്പെട്ടിരുന്നു. എന്നാൽ 2021 ലെ തിരഞ്ഞെടുപ്പിൽ പ്രായാധിക്യം മൂലം മുഖ്യധാരയിൽ നിന്ന് വി എസ് നു മാറി നിൽക്കേണ്ടി വരുമ്പോൾ അത് എത്രത്തോളം ഇടതുപക്ഷത്തിന്റെ പ്രചാരണത്തെ ബാധിക്കുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകർ ചർച്ച ചെയ്യുന്നത്.

Also Read:പ്രവാസി മലയാളി കോവിഡ് ബാധിച്ച് മരിച്ചു

പ്രായം ബാധിക്കാത്ത ആശയങ്ങളും നിലപാടുകളുമാണ് മറ്റെല്ലാ രാഷ്ട്രീയപ്രവർത്തകരിൽ നിന്നും വി എസ് നെ വ്യത്യസ്തനാക്കുന്നത്. തന്റെ 95 ആം വയസ്സിലും മത്സരിച്ചു ജയിച്ച ഒരേയൊരാൾ ചരിത്രത്തിൽ വി എസ് മാത്രമായിരിക്കും. സി പി ഐ യുടെ ഏറ്റവും മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമാണ് വി എസ്. അതുകൊണ്ട് തന്നെ പലപ്പോഴും. രാഷ്ട്രീയപരമായ അഭിപ്രായഭിന്നതകൾ വി എസ് പക്ഷവും പിണറായി പക്ഷവും എന്ന രണ്ടു ധാരകളെ പാർട്ടിയിൽ തന്നെ സൃഷ്ടിച്ചിരുന്നു. അതിരപ്പള്ളി വിഷയത്തിലും മറ്റുമൊക്കെ വി എസ് ന്റെ പ്രതികരണം കമ്മ്യൂണിസ്റ്കാർക്ക് തന്നെ മാതൃകയുമായിരുന്നു. വി എസ ന്റെ നിറസാന്നിധ്യം തന്നെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ന് ഏറ്റവും വലിയ നേട്ടമായതും.
എന്ത് തന്നെയായാലും വി എസ് ഇല്ലാത്ത തിരഞ്ഞെടുപ്പ് പ്രചരണങ്ങളെ എൽ ഡി എഫ് എങ്ങനെ മറികടക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button