Latest NewsNewsInternational

രാജ്യത്ത് താലിബാൻ ഭീകരതയ്‌ക്ക് കാരണം ഇസ്ലാമാബാദ് : പാകിസ്ഥാൻ എംബസിക്ക് മുന്നിൽ പ്രതിഷേധവുമായിഅഫ്ഗാൻ-അമേരിക്കക്കാർ

1990-കളിൽ കണ്ടിരുന്ന അഫ്ഗാനിസ്താനും ജനങ്ങളുമല്ല ഇപ്പോൾ അവിടെയുള്ളത്

വാഷിങ്ടൺ : താലിബാനെ പിന്തുണക്കുന്ന പാകിസ്ഥാനെതിരെ പ്രതിഷേധവുമായി അഫ്ഗാൻ-അമേരിക്കക്കാർ. അഫ്ഗാനിസ്താനിൽ അരങ്ങേറുന്ന താലിബാന്റെ ഭീകരപ്രവർത്തനങ്ങൾക്ക് സർവ്വ പിന്തുണയും നൽകുന്ന ഇസ്ലാമാബാദിന്റെ നീക്കത്തിനെതിരെയാണ് അഫ്ഗാൻ-അമേരിക്കക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. യുഎസിലെ പാകിസ്ഥാൻ എംബസിക്ക് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്.

രാജ്യത്ത് താലിബാൻ ഭീകരതയ്‌ക്ക് ഇസ്ലാമാബാദാണ് ഉത്തരവാദിയെന്നും പ്രതിഷേധക്കാർ പറഞ്ഞു. അഫ്ഗാനിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ നിലവിൽ യാതൊരു വഴിയുമില്ല. കുടുംബത്തിലെ ഏതെങ്കിലും അംഗം അഫ്ഗാൻ സൈന്യത്തിന്റെ ഭാഗമാണെന്നറിഞ്ഞാൽ ഭീകരർ ജീവനെടുക്കും. താലിബാൻ തുടരുന്ന ഈ നരനായാട്ടിന് ഒരിക്കൽ അമേരിക്ക മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമരക്കാർ പറഞ്ഞു.

Read Also  :  ‘നീയടക്കമുള്ള ചാണക സംഘികള്‍ എന്റെ സഹോദരി അല്ല’: അധിക്ഷേപ കമന്റിട്ട സഖാവിന് കിടിലൻ മറുപടിയുമായി സാധിക

1990-കളിൽ കണ്ടിരുന്ന അഫ്ഗാനിസ്താനും ജനങ്ങളുമല്ല ഇപ്പോൾ അവിടെയുള്ളത്. താലിബാൻ യുദ്ധം ചെയ്യുന്നത് അഫ്ഗാൻ എന്ന കൊച്ചുരാഷ്‌ട്രത്തോട് മാത്രമല്ല, ഈ ലോകത്തോട് കൂടിയാണ്. പുതിയ തലമുറയിൽ അഫ്ഗാൻ-അമേരിക്കൻസും അഫ്ഗാൻ-യൂറോപ്യൻസും അഫ്ഗാൻ-ആസ്‌ട്രേലിയൻസും ജീവിച്ചിരിപ്പുണ്ടെന്നും പ്രതിഷേധക്കാർ ഓർമിപ്പിച്ചു. താലിബാന്റെ പ്രവർത്തനം അഫ്ഗാനെ മാത്രമല്ല ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളെ ബാധിക്കുമെന്നും സമരക്കാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button