Latest NewsNewsInternational

പാകിസ്താനിൽ ചൈനീസ് പൗരന്മാർക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നു: അതൃപ്തി അറിയിച്ച് ചൈന

ഇസ്ലാമാബാദ്: പാകിസ്താനിൽ ചൈനീസ് പൗരന്മാർക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അതൃപ്തി അറിയിച്ച് ചൈന. അടുത്തകാലത്തായി പാകിസ്താനിലെ സുരക്ഷാ സാഹചര്യം മോശമാണെന്ന് ചൈനീസ് എംബസി വ്യക്തമാക്കി. പാകിസ്താനിലെ ചൈനീസ് എംബസി ഈ ഭീകരപ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നു. ഇരു രാജ്യങ്ങളിലെയും പരിക്കേറ്റവരോട് ആത്മാർത്ഥമായ സഹതാപം അറിയിക്കുന്നുവെന്നും പാകിസ്താനിലെ നിരപരാധികളായ ഇരകൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും എംബസി പ്രസ്താവനയിൽ അറിയിച്ചു.

Read Also: വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാൻ ഉപദേശകർക്ക് നിർദ്ദേശം നൽകണം: സിദ്ദുവിന് താക്കീത് നൽകി അമരീന്ദർ സിംഗ്

ചൈനീസ് പൗരന്മാർ ജാഗ്രത പാലിക്കണമെന്നും എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈനീസ് പൗരന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളെ കുറിച്ചും നാശനഷ്ടങ്ങളെ കുറിച്ചും എംബസി വിശദമാക്കിയിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും എംബസി പാകിസ്താനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസവും പാകിസ്താനിൽ ചൈനീസ് പൗരന്മാർക്ക് നേരെ ആക്രമണം നടന്നിരുന്നു. ബലൂചിസ്താൻ പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. തീവ്രവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.

Read Also: ‘ഓണം ആഘോഷിക്കുന്നത് ഹിന്ദുക്കൾ മാത്രമാണെന്ന് തെറ്റിദ്ധിരിച്ചിരുന്നു’: ആനി

shortlink

Related Articles

Post Your Comments

Related Articles


Back to top button