Latest NewsUAENewsInternationalGulf

യു എ ഇയിൽ മഞ്ഞുകാലം: ജാഗ്രതാ നിർദേശവുമായി പൊലീസ്

ഡിസംബർ വരെ മഞ്ഞുകാലം തുടരും

അബുദാബി: യു എ ഇയിൽ മഞ്ഞുകാലം തുടങ്ങി. മൂടൽ മഞ്ഞ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് പൊലീസിന്റെയും ഗതാഗത വകുപ്പിന്റെയും നിർദേശം.

Also Read: കൊവിഡിന്റെ പിടിയിലമർന്ന് യൂറോപ്പ്: ജർമനിയിൽ നാലാം തരംഗമെന്ന് സൂചന

വരും ദിവസങ്ങളിൽ മഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ടെന്നു നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയും അറിയിച്ചു. ഡിസംബർ വരെ ഇനി മഞ്ഞുണ്ടാകാൻ സാധ്യതയുണ്ട്. പുലർച്ചെ 4 മുതൽ 8 വരെയുള്ള സമയത്താണ് മൂടൽമഞ്ഞ് കൂടുതലായി അനുഭവപ്പെടുകയെന്നും മുന്നറിയിപ്പിൽ പറയുന്നു.

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് റോഡിൽ സ്ഥാപിച്ച ഡിജിറ്റൽ ബോർഡുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും  റേഡിയോയിലൂടെയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. മഞ്ഞുള്ള സമയങ്ങളിൽ അന്തരീക്ഷ ഈർപ്പം കൂടുന്നതിനാൽ ഉച്ച നേരങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button