KeralaLatest NewsNews

മദ്യത്തിനെക്കാളും കഞ്ചാവിനെക്കാളും ലഹരി, ‘വട്ടു ഗുളികകള്‍’ക്ക് 200 രൂപ: വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്ന ലഹരി സംഘം

നൈട്രാസെപാം ഗുളികകള്‍ പൊതുവിപണിയില്‍ വില കുറവാണെങ്കിലും മെഡിക്കല്‍ ഷോപ്പില്‍ അത്ര സുലഭമല്ല

തൃശൂര്‍: വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ചു നൽകുന്ന രണ്ട് പേര്‍ പിടിയില്‍. എംഡിഎംഎയും മനോരോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കിവരുന്ന നൈട്രാസെപാം ഗുളികകളുമായാണ് അന്‍ഷാസ്, ഹാഷിം എന്നിവർ പിടിയിലായത്.

200 നൈട്രാസെപാം ഗുളികകളും 3 ഗ്രാം എംഡിഎംഎയുമായി കാറില്‍ വില്‍പ്പനയ്ക്ക് എത്തിയപ്പോഴാണ് സംഘം പിടിയിലായത്. മയക്കുമരുന്നിന്റെ പരിധിയില്‍ വരുന്ന നിട്രാസെപം ഗുളികകൾക്ക് ഒരെണ്ണത്തിന് 200 രൂപ വച്ചാണ് വില്പന നടത്തുന്നത്. ‘വട്ടു ഗുളികകള്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നൈട്രാസെപാം ഗുളികകള്‍ പൊതുവിപണിയില്‍ വില കുറവാണെങ്കിലും മെഡിക്കല്‍ ഷോപ്പില്‍ അത്ര സുലഭമല്ല. ഈ ഗുളികകൾ കിട്ടണമെങ്കില്‍ കുറേ ഫോര്‍മാലിറ്റികള്‍ പൂർത്തികരിക്കേണ്ടതുണ്ട്.

read also: ‘വാഹനം വേഗത്തിൽ ഓടിക്കരുത്, കൂട്ടമായിരിക്കാൻ കഴിയില്ല’: പുതിയ നിയമങ്ങളുമായി റഷ്യൻ സൈന്യം

മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിയമാനുസരണം സൂക്ഷിക്കേണ്ട ഗുളിക രജിസ്റ്ററുകളില്‍ ഡോക്ടറുടെ കുറിപ്പടിയും, രോഗികളുടെ വിവരവും, വാങ്ങാന്‍ വരുന്നവരുടെ മൊബൈല്‍ നമ്ബറുകളും കുറിച്ചിട്ടാണ് ഇത്തരം ഗുളികകള്‍ നല്‍കേണ്ടത്. വ്യാജമായി സംഭരിക്കുന്ന പ്രിസ്‌ക്രിപ്ഷനുകള്‍ ഉപയോഗിച്ച്‌ പല പല മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നുമായാണ് ഇത്രയും ഗുളികകള്‍ വില്പനക്കായി ഇവര്‍ സംഘടിപ്പിച്ചിട്ടുള്ളതെന്നാണ് പോലീസ് നിഗമനം. മദ്യത്തിനെക്കാളും കഞ്ചാവിനെക്കാളും ലഹരിയുള്ള ഇത്തരം ഗുളികകള്‍ ചില മെഡിക്കല്‍ സ്‌റ്റോറുകളിൽ മാത്രമാണ് സൂക്ഷിച്ചിരിക്കുന്നത്.

മാരക മയക്കുമരുന്നായ എംഡിഎംഎ ചെറിയ ഒരു തരി ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ലഹരി കിട്ടും. വിദ്യാര്‍ത്ഥികള്‍ ഫോണ്‍ വിളിച്ചാല്‍ സ്ഥലത്ത് എത്തിച്ചു കൊടുക്കുക എന്നതാണ് ലഹരി സംഘത്തിന്റെ രീതി. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മുൻപും ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് അൻഷാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button