MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

വിഷ്ണു ഉണ്ണികൃഷ്ണൻ പൊലീസ് വേഷത്തിലെത്തുന്ന ‘കുറി’: റിലീസിനൊരുങ്ങുന്നു

വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് കുറി. വിഷ്ണു ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. കെ ആർ പ്രവീൺ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹൻ ജി പൊയ്യയാണ്. കോക്കേഴ്‌സ് മീഡിയ എന്റർടൈൻമെന്റ്‌സാണ് സിനിമ നിർമ്മിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് രസകരമായ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ പോസ്റ്റർ സമൂഹ മാധ്യമത്തിൽ തരം​ഗമായിട്ടുണ്ട്. സിനിമ ജൂലൈ 22നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാർ മൂന്ന് നിലയുള്ള വീടിന് മുകളിൽ നിന്ന് എറിഞ്ഞു കൊന്നു

ബി കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സന്തോഷ് സി പിള്ള ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. റാഷിന് അഹമ്മദ് പൊയ്യയാണ് എഡിറ്റിംഗ്. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഗൂഢത നിറഞ്ഞ കഥയാണ് സിനിമ പറയുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button