Latest NewsUAENewsInternationalGulf

കനത്ത മഴ: ദുബായ്-ഫുജൈറ ബസ് സർവ്വീസ് നിർത്തിവച്ചു

ദുബായ്: ദുബായ്-ഫുജൈറ ബസ് സർവ്വീസ് നിർത്തിവച്ചു. ഫുജൈറയിലേക്കുള്ള പൊതു ബസ് യാത്രകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 വരെ നിർത്തിവച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യുഎഇയിൽ ഇന്നും ശക്തമായ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.

Read Also: പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ പിന്നീട് കണ്ടെത്തിയത്‌ മരിച്ച നിലയില്‍: ആത്മഹത്യയോ…അകപ്പെട്ടതാണോ…അതോ? 

കനത്ത മഴയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ചില മേഖലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇ നിവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ദൂരക്കാഴ്ച കുറയാനിടയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

കനത്ത മഴയെത്തുടർന്ന് യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ ബുധനാഴ്ച വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തിൽ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു.

Read Also: ആക്രിക്കച്ചവടത്തിലും കെ.എസ്‌.ആര്‍.ടി.സിയ്‌ക്ക്‌ നഷ്‌ടം: 80 ലക്ഷം വരെ വിലയുള്ള ബസുകള്‍ക്ക് കിട്ടിയത്‌ തുശ്ചമായ തുക

shortlink

Related Articles

Post Your Comments

Related Articles


Back to top button