KeralaLatest NewsNews

കൈകൊട്ടി കളി വൃത്താകൃതിയിൽ നടത്തുന്നതിന്റെ കാരണമെന്ത്?

കോവിഡ് വന്നതോടെ ഓണക്കളികൾക്കും മാറ്റ് കുറഞ്ഞു. അത്തം മുതലാണ് ഓണക്കളികൾ ആരംഭിക്കുന്നത്. തിരുവോണം കഴിഞ്ഞും മൂന്നോ നാലോ ദിവസങ്ങളോളം ഓണക്കളികൾ തുടരാറുണ്ട്. ആട്ടകളം കുത്തൽ, കൈകൊട്ടിക്കളി എന്നിവയാണ് പ്രചാരത്തിലുള്ള പ്രധാനപ്പെട്ട ഓണക്കളികൾ. ​ഓണത്തിന് സ്ത്രീകളും കുട്ടികളും അതീവ ഉത്സാഹത്തോടെ കളിക്കുന്ന കളിയാണ് കൈകൊട്ടി കളി.

സ്‌ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ്‌ കൈകൊട്ടി കളിക്കുള്ളത്‌. കേരളത്തിലെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന കലാരൂപമാണ് ഇത്. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ഒപ്പം വട്ടത്തിൽ നിന്ന്‌ ചുവടുവച്ച്‌ കൈകൊട്ടി കളിക്കുകയുമാണ്‌ പതിവ്‌. വൃത്തത്തിൽ നിന്നുള്ള ഈ കളി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ്‌ സൂചിപ്പിക്കുന്നതെന്ന് കരുതുന്നവരുണ്ട്.

അതേസമയം വൃത്താകൃതി ശ്രീബുദ്ധന്റെ ധർമ്മചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. എന്നാൽ ഓണവും ബുദ്ധനും തമ്മിലുള്ള ബന്ധം ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഇതോടൊപ്പം സർവ്വതിനേയും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയെയും വൃത്താകൃതി സൂചിപ്പിക്കുന്നതായി പറയപ്പെടുന്നു. കൂട്ടായ്മയുടെയും സാർവലൗകികതയുടെയും കളിയാണ് കൈകൊട്ടി കളി. ചിലയിടങ്ങളിൽ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button