Latest NewsNewsTechnology

‘യുടിഎസ് ഓൺ’ മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് എടുക്കാൻ ഇനി ക്യൂവിൽ നിൽക്കേണ്ട

ആപ്പിലുള്ള റെയിൽ വാലറ്റിലെ പണം ഉപയോഗിച്ചും ടിക്കറ്റിന്റെ പണം അടയ്ക്കാം

പലപ്പോഴും റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നീണ്ട ക്യൂ അനുഭവപ്പെടാറുണ്ട്. ഇത്തരം ക്യൂ കാരണം സമയത്തിന് ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് കൗണ്ടറുകളിൽ ഉണ്ടാകുന്ന തിരക്കുകൾ ഒഴിവാക്കുന്നതിനായി ‘യുടിഎസ് ഓൺ’ മൊബൈൽ ആപ്ലിക്കേഷനാണ് രൂപം നൽകിയിരിക്കുന്നത്. സ്റ്റേഷനിൽ നിന്നും 20 മീറ്റർ അകലത്തിൽ നിന്ന് വരെ ടിക്കറ്റ് എടുക്കാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണിത്.

റെയിൽവേ സ്റ്റേഷനിലെത്തി ടിക്കറ്റ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ആപ്പിലുള്ള ‘ക്യുആർ ബുക്കിംഗ്’ ഓപ്ഷൻ സെലക്ട് ചെയ്തതിനു ശേഷം യാത്ര ടിക്കറ്റ് തിരഞ്ഞെടുക്കുക. പിന്നീട് സ്റ്റേഷനുകളിൽ പതിച്ച ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അടച്ച് ടിക്കറ്റ് എടുക്കാം. ആപ്പ് ഉപയോഗിച്ച് എടുക്കുന്നവർ പരിശോധന സമയത്ത് മൊബൈൽ ഫോണിലെ ടിക്കറ്റ് കാണിച്ചാൽ മതിയാകും. യാത്രാ ടിക്കറ്റുകൾക്ക് പുറമേ, പ്ലാറ്റ്ഫോം ടിക്കറ്റുകളും ഇത്തരത്തിൽ ലഭിക്കും.

Also Read: വിദ്യാഭ്യാസ രംഗത്ത് കേരളവും ഫിൻലൻഡും കൈകോർക്കും

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ, പേയ്മെന്റ് വാലറ്റ് എന്നീ മാർഗ്ഗങ്ങളിലൂടെ പണം അടയ്ക്കാൻ സാധിക്കും. കൂടാതെ, ആപ്പിലുള്ള റെയിൽ വാലറ്റിലെ പണം ഉപയോഗിച്ചും ടിക്കറ്റിന്റെ പണം അടയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button