Latest NewsUAENewsInternationalGulf

നബിദിനം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അബുദാബിയും

അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അബുദാബിയും. നബി ദിനത്തോട് അനുബന്ധിച്ചാണ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. അബുദാബിയിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. ഈ ദിവസങ്ങളിൽ ടോളും സൗജന്യമായിരിക്കും.

Read Also: കളക്ടറെയും സബ് കളക്ടറെയും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ശക്തി എന്താണെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കും: എം.എം മണി

അവധി ദിവസങ്ങളിലും ദർബ് ടോൾ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കും. ടോൾ ഗേറ്റ് ചാർജുകൾ തിങ്കളാഴ്ച്ച പുനരാരംഭിക്കും. ഷാർജയിൽ ശനിയാഴ്ച മാത്രമാണ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. 7 ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾ ഒഴികെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.

Read Also: ‘ഡ്രൈവറെ നോക്കിയപ്പോൾ അയാളുടെ കണ്ണ് അടഞ്ഞിരിക്കുകയാണ്, ഉടൻ കണ്ണ് തുറക്കുകയും വീണ്ടും അത് അടഞ്ഞു പോവുകയും ചെയ്യുന്നു’

shortlink

Related Articles

Post Your Comments

Related Articles


Back to top button