Latest NewsUAENewsInternationalGulf

കടലിൽ രാത്രി നീന്തൽ അപകടകരം: മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: കടലിൽ രാത്രി സമയത്ത് നീന്തുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ചൂട് കുറയുകയും കടലിൽ കുളിക്കാൻ പോകുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: ആറാം ക്ലാസ് ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ക്ഷേത്രം പൂജാരി പിടിയില്‍

ജനങ്ങൾക്ക് ബോധവത്കരണം നൽകാനായി പ്രത്യേക ക്യാമ്പെയ്‌നും പോലീസ് ആരംഭിച്ചു. പോലീസ് ഉദ്യോഗസ്ഥർ ബീച്ചിലെത്തി സഞ്ചാരികളെയും താമസക്കാരെയും നേരിൽ കണ്ട് സുരക്ഷാ മുന്നറിയിപ്പ് നൽകുകയും വിശദാംശങ്ങൾ അടങ്ങിയ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബീച്ചിൽ ഇറങ്ങുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങളും അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകളും ലഘുലേഖയിൽ വിശദീകരിക്കുന്നുണ്ട്.

പകൽ സമയങ്ങളിൽ മാത്രമേ അബുദാബിയിലെ ഓപ്പൺ ബീച്ചുകളിൽ നീന്താൻ അനുമതിയുള്ളൂ. രാത്രി കാലങ്ങളിലും പുലർച്ചെയും നീന്താൻ പാടില്ലെന്നാണ് നിർദ്ദേശം. മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ സാന്നിധ്യത്തിൽ അല്ലാതെ കുട്ടികളെ കടലിൽ കുളിക്കാൻ വിടരുതെന്നും നിർദ്ദേശമുണ്ട്.

Read Also: വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളുടെ ജനനം: നയന്‍താരയോടും വിഘ്‌നേഷിനോടും വിശദീകരണം തേടി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button