ThiruvananthapuramLatest NewsKeralaNattuvarthaNews

“വണ്‍ ടൂ ത്രീ” എന്ന് മനുഷ്യരെ കൊന്നുതള്ളിയ മണിയാണ് ഉത്തര്‍പ്രദേശുകാര്‍ക്ക് സംസ്കാരമില്ലെന്ന് പറയുന്നത്: വി മുരളീധരന്‍

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ സര്‍വ്വകലാശാലകള്‍ക്കെതിരായ ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ രംഗത്ത്. കേരള ഗവര്‍ണറോടുള്ള പകമൂത്ത് അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തര്‍പ്രദേശിനെ അപമാനിക്കാന്‍ മന്ത്രിമാരും മുന്‍മന്ത്രിമാരും മത്സരിക്കുകയാണെന്നും രാജ്യത്തിന്റെ അഭിമാനമായ നിരവധി കലാലയങ്ങളുള്ള ഒരു സംസ്ഥാനത്തെക്കുറിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തലെന്നും മുരളീധരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

രാജ്യത്തിന്‍റെ അഖണ്ഡതയെ കമ്യൂണിസ്റ്റ് നേതാക്കള്‍ വെല്ലുവിളിക്കുകയാണെന്നും പ്രാദേശികവാദവും വംശീയതയും നിറഞ്ഞ ഇത്തരം നിലപാടുകൾ കമ്യൂണിസത്തിലെ കാപട്യം വ്യക്തമാക്കുന്നതാണെന്നും വി മുരളീധരന്‍ കൂട്ടിച്ചേർത്തു.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഗ്രീൻഫീൽഡ് പാത: കരുവാരക്കുണ്ട് വില്ലേജിലെ കല്ലിടൽ ഇന്ന് പൂർത്തിയാകും

അധികാരത്തിന്‍റെ ഗര്‍വും അഴിമതിയോടുള്ള ആര്‍ത്തിയും കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളെ പൂര്‍ണമായും അന്ധരാക്കിയിരിക്കുന്നു. കേരള ഗവര്‍ണറോടുള്ള പകമൂത്ത് അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തര്‍പ്രദേശിനെ അപമാനിക്കാന്‍ മന്ത്രിമാരും മുന്‍മന്ത്രിമാരും മത്സരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളെല്ലാം മോശമാണെന്നാണ് ധനമന്ത്രി ബാലഗോപാലിന്‍റെ കണ്ടെത്തല്‍. ബനാറസ് സര്‍വകലാശാലയും അലിഗഡ് സര്‍വകലാശാലയും ഐഐടി കാൻപുരും പോലെ രാജ്യത്തിന്‍റെ അഭിമാനമായ നിരവധി കലാലയങ്ങളുള്ള ഒരു സംസ്ഥാനത്തെക്കുറിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തല്‍.

ഏതോ സര്‍വകലാശാലയില്‍ സുരക്ഷാജീവനക്കാരന്‍ വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയതാണ് യുപിയില്‍ എല്ലാം മോശമെന്ന ബാലഗോപാലിന്‍റെ കണ്ടെത്തലിന് പിന്നില്‍!. ബാലഗോപാലിന്‍റെ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് കേരളത്തിലെ ഒരു കോളജില്‍ വിദ്യാര്‍ഥിനിയെ കാമ്പസില്‍ സഹപാഠി കഴുത്തറുത്ത് കൊന്നത്, ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ സുഹൃത്ത് വെടിവച്ചു കൊന്നത്, മഹാരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവിനെ ഇസ്‌ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തിയിട്ടുള്ള അതിക്രമങ്ങള്‍ രാജ്യത്തിന്‍റെ മുന്നില്‍ മലയാളിയുടെ മാനം കളയുന്നതായിരുന്നു. അതുകൊണ്ട് കേരളത്തിലെ സര്‍വകലാശാലകളാകെ മോശമാണെന്ന് മന്ത്രിക്ക് അഭിപ്രായമുണ്ടോ?.

ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി

ഉത്തര്‍പ്രദേശുകാരനായതിനാല്‍ ദേവികുളം സബ് കലക്ടര്‍ മോശക്കാരനാണെന്ന് എം.എം.മണി ആക്രോശിക്കുന്നു. “വണ്‍ ടൂ ത്രീ” എന്ന് മനുഷ്യരെ കൊന്നുതള്ളിയ മണിയാണ് ഉത്തര്‍പ്രദേശുകാര്‍ക്ക് സംസ്കാരമില്ലെന്ന് പറയുന്നത്!. ഉത്തര്‍പ്രദേശിനെയും അവിടത്തെ ജനങ്ങളെയും തുടര്‍ച്ചയായി അപമാനിക്കുക വഴി രാജ്യത്തിന്‍റെ അഖണ്ഡതയെക്കൂടിയാണ് കമ്യൂണിസ്റ്റ് നേതാക്കള്‍ വെല്ലുവിളിക്കുന്നത്. പ്രാദേശികവാദവും വംശീയതയും നിറഞ്ഞ ഇത്തരം നിലപാടുകൾ കമ്യൂണിസത്തിലെ കാപട്യം കൂടിയാണ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button