UAELatest NewsNewsInternationalGulf

വിസ പിഴ തുക പകുതിയായി കുറച്ച് യുഎഇ

അബുദാബി: സന്ദർശക, ടൂറിസ്റ്റ് വിസകളിലെത്തി കാലാവധിക്ക് ശേഷവും രാജ്യത്ത് തുടർന്നവരുടെ പിഴ സംഖ്യ കുറച്ച് യുഎഇ. പിഴ സംഖ്യ പകുതിയായാണ് യുഎഇ കുറച്ചത്. പ്രതിദിനം 50 ദിർഹം അടച്ചാൽ മതിയെന്നാണ് പുതിയ ഉത്തരവ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യുരിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ദൈവികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് അയല്‍വാസിയായ സ്ത്രീ തട്ടിയത് ലക്ഷങ്ങള്‍

അതേസമയം, റസിഡൻസി വിസക്കാർ കാലാവധി കഴിഞ്ഞ് വിസ പുതുക്കാതിരുന്നാലുള്ള പിഴ ഇരട്ടിയാക്കുകയും ചെയ്തു. നേരത്തെ പ്രതിദിനം പിഴ 25 ദിർഹം ആയിരുന്നത് ഇനി മുതൽ 50 ദിർഹം നൽകണം. രാജ്യത്തെ ടൈപ്പിംഗ് കേന്ദ്രങ്ങൾ പുതിയ നിരക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎഇ വിസയ്ക്കുള്ള ഡിപ്പോസിറ്റ് തുക അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു.ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വിസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കിയാണ് ഉയർത്തിയത്.പാർട്ട്ണർ/ഇൻവെസ്റ്റർ വിസക്കാർ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്പോൺസർ ചെയ്യുന്നതിന് ഇനി 3000 ദിർഹമാണ് നൽകേണ്ടത്. 1500 ദിർഹമാണ് നിലവിലെ തുക. മാതാപിതാക്കളെ സ്പോൺസർ ചെയ്യുന്നതിന് 5000 ദിർഹമാക്കിയും ഉയർത്തി. വിസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കുള്ള പ്രതിദിന പിഴ 1128 രൂപയാക്കിയാണ് ഉയർത്തിയിട്ടുള്ളത്.

Read Also: നാല് വർഷത്തിനിടെ ഇന്ത്യയിൽ തീവ്രവാദ ഫണ്ടിംഗിനായി ദാവൂദ് ഇബ്രാഹിം അയച്ചത് 13 കോടി രൂപ: ഡി കമ്പനി സജീവമാണെന്ന് എൻഐഎ

shortlink

Related Articles

Post Your Comments

Related Articles


Back to top button