KeralaLatest NewsNews

ലഹരി ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണം നൽകുന്ന വ്യക്തി, മയക്കുമരുന്നും തോക്കുമായി ‘വിക്കി തഗ്ഗ്’ കുടുങ്ങുമ്പോൾ

ഇൻസ്റ്റഗ്രാമിൽ എട്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള റീൽസ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിന്റെ അമ്പരപ്പിലാണ് ആരാധകർ. ലഹരിമരുന്നും തോക്കും കടത്താൻ ശ്രമിച്ചതിനാണ് വിക്കി തഗ്ഗ് എന്ന ഇൻസ്റ്റാഗ്രാം പേജ് ഉടമയായ വിഘ്‌നേഷ് വേണു അറസ്റ്റിലായത്. വാളയാർ ചെക്പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടയിൽ ആണ് വിഘ്നേഷിൽ നിന്ന് തോക്കും ലഹരിമരുന്നും കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ വിഘ്നേഷ് വേണുവാണ് എക്സൈസ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു ഇയാൾ.

വിഘ്നേഷും സുഹൃത്ത് കായംകുളം കൃഷ്ണപുരം സ്വദേശി എസ് വിനീതിനെയും വാളയാറിൽ നിന്ന് ആണ് എക്സൈസ് പിടികൂടിയത്. എക്സൈസ് ഇൻറലിജൻസ് പരിശോധന കണ്ട് വാഹനം നിർത്താതെ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോയതായിരുന്നു ഇരുവരും. ഒടുവിൽ പാലക്കാട് ചന്ദ്രനഗർ വെച്ച് വാഹനം എക്സൈസ്തടഞ്ഞു ഇവരിൽ നിന്ന് ലഹരിമരുന്നും തോക്കും കണ്ടെടുത്തു.

സോഷ്യൽ മീഡിയകളിൽ ‘പകൽ മാന്യൻ’ ആണ് വിഘ്നേഷ്. തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ ലഹരി ഉപയോഗത്തെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്ന വ്യക്തിയാണ് ഇയാൾ. പല സ്ഥാപനങ്ങളുടെ മോഡൽ ആയി പ്രവർത്തിച്ചിരുന്ന വിഘ്നേഷ് അര ലക്ഷത്തോളം രൂപയാണ് സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്ന് ഈടാക്കിയിരുന്നത്.

വിക്കി തഗ്ഗ് എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്നേഷ് ലഹരി ഉപയോഗത്തിനെതിരെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുക്കാറുണ്ട്. ബിഗ് ബോസ് സീസണിൽ പങ്കെടുക്കാൻ ഏറ്റവും കൂടുതൽ ആളുകൾ ഉയർത്തിയ പേരായിരുന്നു വിക്കി തഗ്ഗിന്റെ. ഇയാൾ കഴിഞ്ഞ ബിഗ്ബോസ് സീസണിൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ബിഗ്ബോസ് സീസണിലേക്ക് ഇയാളെ വിളിച്ചിരുന്നില്ല. വ്യത്യസ്ത പ്രകടനങ്ങളുമായി വീഡിയോ ചെയ്യുന്ന വിഘ്‌നേഷിന് ഏറെ ആരാധകരാണുള്ളത്. ഏതായാലും വിക്കിയുടെ യഥാർത്ഥ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button